മുംബൈ: 1993ലെ മുംബൈ സ്ഫോടന കേസിലെ പ്രതിയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിെൻറ കൂട്ടാളിയുമായ ഫാറൂഖ് തക്ലയെ സി.ബി.െഎ അറസ്റ്റ് ചെയ്തു. ഇയാളെ ദുബൈയിൽ വെച്ചാണ് അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് പിടികൂടുകയായിരുന്നെന്ന് സി.ബി.െഎ അധികൃതർ അറിയിച്ചു.
57കാരനായ മുഹമ്മദ് ഫാറൂഖ് എന്ന ഫാറൂഖ് തക്ലക്ക് വേണ്ടി ഇന്ത്യയുടെ ആവശ്യപ്രകാരം ഇൻറർപോൾ നേരത്തെതന്നെ ലുക്കൗട്ട് നോട്ടീസ് പുറെപ്പടുവിച്ച് അന്വേഷിച്ചുവരുകയായിരുന്നു. മുംബൈ ടാഡ കോടതിയിൽ ഹാജരാക്കിയ ഇയാളെ 19വരെ സി.ബി.െഎ കസ്റ്റഡിയിൽ വിട്ടു. മുംബൈ സ്ഫോടന പരമ്പരക്ക് ശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട ഇയാള്‍ക്കെതിരെ ഗൂഢാലോചന, കൊലപാതകം, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസുണ്ട്.
1993ൽ മുംബൈ നഗരത്തിെൻറ വിവിധയിടങ്ങളിലായി 12 സ്ഫോടനങ്ങൾ ദാവൂദ് ഇബ്രാഹിമിെൻറ നേതൃത്വത്തില്‍ നടത്തിയെന്നാണ് കണ്ടെത്തൽ. സ്ഫോടനത്തില്‍ 257 പേര് കൊല്ലപ്പെട്ടു. നൂറുകണക്കിനുപേർക്ക് പരിക്കേല്‍ക്കുകയും 82 കോടിയുടെ നാശനഷ്ടവുമുണ്ടായി. കേസിലെ പ്രധാന പ്രതി പാകിസ്താനില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിമിനെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.