ന്യൂദല്‍ഹി: സീനിയര്‍ ഡോക്ടര്‍മാര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയതിനെത്തുടര്‍ന്നാണു മകള്‍ ആത്മഹത്യ ചെയ്ത തെന്ന ആരോപണവുമായി വനിതാ ഡോക്ടർ പായൽ സൽമാൻ തദ്വിയുടെ മാതാവ് രംഗത്ത്. മുംബൈയിലെ സർക്കാർ ആശുപത്രിയായ ബി.വൈ.എല ്‍ നായര്‍ ആശുപത്രിയില്‍ ഗൈനക്കോളജിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നു 23കാരിയായ പായല്‍. മെയ് 22നായിരുന്നു ആശുപത ്രിയിലെ തൻെറ മുറിയില്‍ പായലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു പായല്‍. ഈ കാരണം പറഞ്ഞ് മൂന്ന് ഡോക്ടര്‍മാരാണ് അധിക്ഷേപം നടത്തിയതെന്ന് പായലിൻെറ അമ്മ അബേധ ആരോപിച്ചു. ഇതേത്തുടര്‍ന്ന് ഡോക്ടര്‍മാരായ ഹേമ അഹുജ, ഭക്തി മെഹര്‍, അങ്കിത ഖണ്ഡില്‍വാല്‍ എന്നിവരുടെ അംഗത്വം മഹാരാഷ്ട്ര അസോസിയേഷന്‍ ഓഫ് റെസിഡൻറ് ഡോക്ടേഴ്‌സ് റദ്ദാക്കിയതായി എ.എൻ.ഐ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മൂന്നുപേര്‍ക്കുമെതിരേ പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരം കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസുദ്യോഗസ്ഥന്‍ ദീപക് കുണ്ഡല്‍ പറഞ്ഞു. മൂവർക്കും ജാമ്യം ലഭിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പായൽ തന്നെ ഫോണിൽ ബന്ധപ്പെടുേമ്പാഴൊക്കെ മൂന്ന് സീനിയർ ഡോക്ടർമാർ അവളെ ജാതി പറഞ്ഞ് കളിയാക്കുന്നതിനെ കുറിച്ച് പറയാറുണ്ടായിരുന്നു. ആശുപത്രി മാനേജ്മെൻറിനോട് ജാതി അധിക്ഷേപത്തെ കുറിച്ച് നിരന്തരം പരാതിപ്പെട്ടിരുന്നെങ്കിലും അവർ നടപടി സ്വീകരിക്കാൻ തയാറായിരുന്നില്ലെന്ന് കാൻസർ രോഗി കൂടിയായ അബേധ പറഞ്ഞിരുന്നു.
എന്നാൽ ഇത്തരം ഒരു പരാതി ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിലെ ആൻറി റാഗ്ഗിങ് കമ്മിറ്റി മൂന്ന് ഡോക്ടർമാരെയും വിളിപ്പിച്ചിട്ടുണ്ടെന്നും അവരുമായി സംസാരിച്ച് മറ്റ് നടപടികൾ അറിയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.