വാക്‌സിനേഷന്‍ തട്ടിപ്പ്; മുംബൈയിലെ 2040 പേര്‍ക്ക് കുത്തിവെച്ചത് ഉപ്പുവെള്ളം, ആന്റിബോഡി പരിശോധന നടത്തും

മുംബൈ: വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയ സംഭവത്തില്‍ മുംബൈയിലെ 2040 പേര്‍ക്ക് ആന്റിബോഡി പരിശോധന നടത്തുമെന്നും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് ടോപെ. വ്യാജ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് വാക്‌സിന് പകരം ഉപ്പുവെള്ളം കുത്തിവെച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

മുംബൈ പൊലീസും കോര്‍പറേഷനും സംഭവത്തില്‍ അന്വേഷണം തുടരുകയാണ.് സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 10 പേരാണ് തട്ടിപ്പില്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് 12.4 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ കുപ്പികള്‍ എത്തിച്ച് ഉപ്പുവെള്ളം നിറച്ചാണ് സംഘം ഉപയോഗിച്ചതെന്ന് മന്ത്രി പറഞ്ഞു.

വ്യാജ വാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുന്നുണ്ട്. തട്ടിപ്പ് സംഘം ഇവര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇത് റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനാണ് മുംബൈ കോര്‍പറേഷന്റെ തീരുമാനം.

Tags:    
News Summary - Mumbai fake vaccine scam: 2,040 people given saline water,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.