മുംബൈ: മുംബൈയിലെ അംബോലിയിൽ 54 കാരൻ കെട്ടിടത്തിൽനിന്ന് ചാടി മരിച്ചുവെന്ന കേസ് അന്വേഷണത്തിൽ വൻ വഴിത്തിരിവ്. ശാന്തനുകൃഷ്ണ ശേഷാദ്രി എന്നയാളെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞതായാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സംഭവത്തിൽ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
ശാന്തനുകൃഷ്ണ ആത്മഹത്യ ചെയ്തതാണെന്നും ഇതിന് മുമ്പും ജീവൻ അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഇയാൾ നടത്തിയിരുന്നു എന്നുമാണ് ഇരുവരും നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ രണ്ട് പേരും കള്ളം പറയുകയാണെന്ന് മനസ്സിലാക്കിയ പൊലീസ് ഇരുവരും തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി.
കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.