താനെ: വിവാഹത്തിന് ശേഷം നവവധുവിനെ വാടക മുറിയിലാക്കി സ്ഥലം വിട്ട 37കാരന് ഏഴു വർഷം കഠിന തടവും 15000 രൂപ പിഴയും. മുംബൈ ഗോവന്തി സ്വദേശി ശങ്കർ കിസാൻ ഗൗരവാണ് ജയിലിലായത്. ബലാത്‌സംഗം, വഞ്ചന കുറ്റങ്ങൾ ചുമത്തിയാണ് താനെ അഡിഷണൽ സെഷൻസ് ജഡ്ജ് രചന ആർ ടെഹ്‌റാ ശിക്ഷ വിധിച്ചത്.
മുംബൈയിലെ കോളജിൽ പഠിക്കുമ്പോഴാണ് യുവതി പ്രതിയെ പരിചയപ്പെടുന്നത്. പിന്നീട് അവർ പ്രണയത്തിലായി. വിവാഹം ചെയ്യാം എന്ന് വാഗ്ദാനം നൽകി ലോഡ്ജ് മുറികളിൽ യുവതിയെ എത്തിച്ച് ബലാത്സംഗം ചെയ്തു. പിന്നീട് പ്രതിയായ ശങ്കർ വാക്ക് പാലിക്കാൻ വിസമ്മതിച്ചെങ്കിലും യുവതി പൊലീസിൽ പരാതി നൽകും എന്ന് പറഞ്ഞതോടെ വഴങ്ങി. 2015 മെയ് 23ന് വിവാഹം കഴിച്ച ശേഷം യുവതിയെ വാടക മുറിയിൽ ഉപേക്ഷിച്ചു മുങ്ങുകയായിരുന്നെന്നും അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷൻ സാക്ഷികളുടെ തെളിവുകൾ സ്വാഭാവികവും വിശ്വാസയോഗ്യവും സാഹചര്യത്തെളിവുകളാൽ സ്ഥിരീകരിക്കപ്പെട്ടതുമാണെന്ന് കോടതി പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നതെന്നും പ്രതികളെ ശിക്ഷിക്കവേ കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.