സി.ബി.ഐ മേധാവിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്​ മുംബൈ പൊലീസ്​

മുംബൈ: സി.ബി.ഐ മേധാവിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്​ മുംബൈ പൊലീസ്​. സി.ബി.ഐ ഡയറക്​ടർ ശുഭ്​ദോബ്​ കുമാർ ജയ്​സ്​വാലിനോടാണ്​ ഹാജരാവാൻ ആവശ്യപ്പെട്ടിരിക്കുന്നത്​. ഔദ്യോഗിക രഹസ്യനിയമപ്രകാരം രജിസ്റ്റർ ചെയ്​ത കേസിലാണ്​ നടപടി. പൊലീസിലെ അഴിമതിയെ കുറിച്ചുള്ള റിപ്പോർട്ട്​ പുറത്ത്​ വന്നതിനെ തുടർന്നാണ്​ ശുഭ്​ദോബ്​ കുമാറിനെതിരെ കേസെടുത്തത്​.

ഒക്​ടോബർ 14ന്​ അന്വേഷണ ഉദ്യോഗസ്ഥർക്ക്​ മുമ്പാകെ ഹാജരാവാനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​. മുംബൈ പൊലീസിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട്​ അഴിമതി നടക്കുന്നുവെന്ന റിപ്പോർട്ട്​ ഐ.പി.എസ്​ ഉദ്യോഗസ്ഥ രശ്​മി ശുക്ല ജയ്​സ്​വാളിന്​ നൽകിയിരുന്നു. ഈ റിപ്പോർട്ട്​ ചോർന്നതിനാണ്​ സി.ബി.ഐ ഡയറക്​ടർക്കെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നത്​.

മാർച്ച്​ 26ന്​ തന്നെ സംസ്ഥാന ഇന്‍റലിജൻസ്​ ഡിപ്പാർട്ട്​മെന്‍റിന്‍റെ പരാതിയിൽ കേസെടുത്തിയിരുന്നു. എന്നാൽ, ഇപ്പോഴാണ്​ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്​. അതേസമയം, തനിക്കെതിരായ കേസ്​ വ്യാജമാണെന്നാണ്​ രശ്​മി ശുക്ലയുടെ വാദം.

Tags:    
News Summary - Mumbai police summon CBI chief for questioning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.