ന്യൂഡല്‍ഹി: കർണാടക തെരഞ്ഞെടുപ്പിൽ വികസനത്തിനു പകരം ജാതിയും മതവും പറഞ്ഞാണ് പ്രധാനമന്ത്രി വോട്ട് തേടുന്നതെന്നും അദ്ദേഹം വെറുപ്പിെൻറ പ്രചാരകനാവുകയാെണന്നും മുസ്ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കര്‍ണാടകയിലെ ഭൂരിപക്ഷ സമുദായം വർഗീയതക്ക് ചെവികൊടുത്തിട്ടില്ലെന്നത് അവിടുത്തെ സമാധാനാന്തരീക്ഷത്തിനു തെളിവാണ്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജയിക്കേണ്ടത് രാജ്യത്തിെൻറ തന്നെ ആവശ്യമാണ്. അതിനാല്‍ നേരത്തെ മുസ്ലിംലീഗ് ജയിച്ചിരുന്ന ഉള്ളാൾ ഉള്‍പ്പെടെ ഒരു മണ്ഡലത്തിലും മത്സരിക്കാതെ എല്ലായിടത്തും കോണ്‍ഗ്രസിെൻറ കൂടെ നില്‍ക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് കേരള ഹൗസില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയ വിശ്വാസികള്‍ക്കെതിരെ പ്രസ്താവന നടത്തിയ മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്.
പൊതുസ്ഥലത്ത് രാഷ്്ട്രീയ കക്ഷികള്‍ പരിപാടി നടത്തുന്നതും വിവിധ മതവിശ്വാസികള്‍ പ്രാര്‍ഥന നടത്തുന്നതും പതിവാണ്. അതൊന്നും ആരും തടയുകയോ എതിര്‍ക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.