അഹമ്മദാബാദ് (ഗുജറാത്ത്: ഇന്ത്യക്ക് ഒരിക്കലും വലിയ മുസ്‌ലിം വോട്ട് ബാങ്ക് ഉണ്ടായിരുന്നില്ലെന്നും സമുദായത്തിന് ഒരിക്കലും ഇനി ഉണ്ടാകില്ലെന്നും ആൾ ഇന്ത്യ മജ്‌ലിസെ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) തലവൻ അസദുദ്ദീൻ ഉവൈസി പറഞ്ഞു. രാജ്യത്തെ ഭരണം മാറ്റാനുള്ള കഴിവും മുസ്‍ലിംകൾക്കില്ല.
"ഈ രാജ്യത്തിന് ഒരിക്കലും മുസ്‍ലിം വോട്ട് ബാങ്ക് ഉണ്ടായിട്ടില്ല. ഒരിക്കലും ഉണ്ടാകില്ല. മുസ്‍ലിംകൾക്ക് രാജ്യത്തെ ഭരണം മാറ്റാൻ കഴിയില്ല. നിങ്ങളെ തെറ്റിദ്ധരിപ്പിച്ചു. മുസ്‍ലിംകൾ എപ്പോഴും തങ്ങളുടെ വോട്ട് ബാങ്കാണെന്നാണ് കരുതിയത്. എന്നാൽ ഇത് ശരിയല്ല" -ഉവൈസി പറഞ്ഞു. ഗുജറാത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കുമെന്നും ഉവൈസി ശനിയാഴ്ച പ്രഖ്യാപിച്ചു.
"ഇന്ത്യയിൽ, ഒരു ഭൂരിപക്ഷ വോട്ട് ബാങ്ക് ഉണ്ട്. അത് അവിടെ ഉണ്ടാകും. നമുക്ക് ഒരു ഭരണം മാറ്റാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് പാർലമെന്റിൽ മുസ്‍ലിംകളുടെ പ്രാതിനിധ്യം കുറയുന്നു? നമുക്ക് സർക്കാരിനെ മാറ്റാൻ കഴിയുമെങ്കിൽ. കോടതി ഉത്തരവ് വന്നു. ബാബറി മസ്ജിദ്, ഇപ്പോൾ ഗ്യാൻവാപി മസ്ജിദ് വിഷയം ഉയർന്നുവന്നിരിക്കുന്നു" -ഉവൈസി കൂട്ടിച്ചേർത്തു.
1991ലെ ആരാധനാലയ നിയമത്തിന്റെ നഗ്നമായ ലംഘനമാണ് ഗ്യാൻ വാപി മസ്ജിദ് വിധിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഗ്യാൻ വാപി മസ്ജിദ് തർക്കത്തിൽ കോൺഗ്രസിന്റെ മൗനത്തെ എ.ഐ.എം.ഐ.എം നേതാവ് ചോദ്യം ചെയ്തു. എന്തുകൊണ്ടാണ് മസ്ജിദ് കേസിനെക്കുറിച്ച് കോൺഗ്രസ് ഒന്നും പറയാത്തത്? ഉവൈസി അഹമ്മദാബാദിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.