(photo: India Today)

നാടുവിട്ട് മുസ്‌ലിം കുടുംബങ്ങൾ; ബിൽക്കീസ് ബാനു കേസിൽ കുറ്റവാളികളെ വിട്ടയച്ചതോടെ ഭയം

ഗാന്ധിനഗർ: ബി​ൽ​ക്കീ​സ് ബാ​നു കേ​സി​ൽ കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും ശിക്ഷിക്കപ്പെട്ട് 11 കൊടുംകു​റ്റ​വാ​ളി​ക​ളെ ശിക്ഷ ഇളവ് നൽകി ഗുജറാത്ത് സർക്കാർ ജയിലിൽനിന്നും വിട്ടയച്ചതിന് പിന്നാലെ നാടുവിട്ട് മുസ്‌ലിം കുടുംബങ്ങൾ. രാന്ദിക്പൂർ ഗ്രാമത്തിലെ മുസ്‌ലിം കുടുംബങ്ങളാണ് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പോയത്.

കുറ്റവാളികളെ വീണ്ടും ജയിലിൽ അടച്ചാൽ മാത്രമേ നാട്ടിലേക്ക് മടങ്ങൂ എന്ന് നിലവിൽ ദേവ്ഗധ് ബാരിയ എന്ന സ്ഥലത്ത് തങ്ങുന്ന കുടുംബങ്ങൾ പറയുന്നു. തങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ദേവ്ഗധ് ബാരിയയിലെ ക്പഡി എന്ന സ്ഥലത്തെ റഹീമാബാദ് കോളനിയിലാണ് ഇവർ കഴിയുന്നത്. നിരവധി കുടുംബങ്ങളാണ് രാന്ദിക്പൂർ ഗ്രാമത്തിൽനിന്നും പലായനം ചെയ്ത് ഇവിടെ എത്തിയിരിക്കുന്നത്. ബിൽക്കീസ് ബാനുവും കുടുംബവും ഇവിടെയാണ് ജീവിക്കുന്നത്.

'11 പേരെയും വിട്ടയച്ചപ്പോൾ അവർ പടക്കം പൊട്ടിച്ചും ബാൻഡ് മേളങ്ങളോടെയും ആഘോഷിക്കുകയായിരുന്നു. അതോടെ ഞങ്ങൾക്ക് ഭയമായി. അങ്ങനെയാണ് നാടു വിടാൻ തീരുമാനിച്ചത്. വിട്ടയച്ച കുറ്റവാളികളെ വീണ്ടും ജയിലിലാക്കണമെന്നും ബിൽക്കീസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ദാഹോദ് കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. അത് സംഭവിക്കുന്നില്ലെങ്കിൽ ഞങ്ങൾക്ക് തിരികെ ഗ്രാമത്തിലേക്ക് പോകില്ല' -സമീർ ഗാച്ചി എന്നയാൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

സംഭവത്തിൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന് നോ​ട്ടീ​സ് അ​യ​ക്കാ​ൻ സു​പ്രീം​കോ​ട​തി ഇന്നലെ ഉ​ത്ത​ര​വി​ട്ടിരുന്നു. ഗു​ജ​റാ​ത്ത് സ​ർ​ക്കാ​റി​ന്റെ വി​വാ​ദ ന​ട​പ​ടി​ക്കെ​തി​രെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് മ​ഹു​വ മൊ​യ്ത്ര, സി.​പി.​എം നേ​താ​വ് സു​ഭാ​ഷി​ണി അ​ലി, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക രേ​വ​തി ലോ​ൽ, പ്ര​ഫ. രൂ​പ് ​രേ​ഖ് വ​ർ​മ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ളി​ൽ ജ​യി​ൽ​മോ​ചി​ത​രാ​യ 11 കു​റ്റ​വാ​ളി​ക​ളെ​യും സു​പ്രീം​കോ​ട​തി ക​ക്ഷി​ചേ​ർ​ത്തിട്ടുണ്ട്.

കു​റ്റ​വാ​ളി​ക​ളു​ടെ കൃ​ത്യം ഭ​യാ​ന​ക​മാ​ണെ​ന്ന​തു​കൊ​ണ്ട് മാ​ത്രം ശി​ക്ഷാ ഇ​ള​വ് ന​ൽ​കി​യ​ത് തെ​റ്റാ​ണെ​ന്ന് പ​റ​യാ​ൻ പ​റ്റു​മോ എ​ന്നാണ് ജസ്റ്റി​സ് ര​സ്തോ​ഗി ചോദിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവർക്ക് ദിനേനെയെന്നോണം ഇളവ് ലഭിക്കുന്നുണ്ടെന്നും ഈ കേസിൽ എന്താണ് വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

Tags:    
News Summary - Muslims flee village after the acquittal of the guilty people in Bilkis Bano case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.