സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്തതിലൂടെ മുസ്ലിംകൾ വലിയ തെറ്റ് ചെയ്തുവെന്ന് മായാവതി

ലഖ്നോ: ഉത്തർപ്രദേശിലെ നിയമസഭാതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിക്ക് വോട്ട് ചെയ്തതിലൂടെ മുസ്‍ലിംകൾ വലിയ തെറ്റാണ് ചെയ്തതെന്ന് മായാവതി. സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വർഗീയ നിറം നൽകുന്നതിൽ സമാജ്‌വാദി പാർട്ടി ബി.ജെ.പിക്ക് കൂട്ടുനിന്നെന്നും മായാവതി പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിനെ ഹിന്ദു-മുസ്ലിം വിഷയമാക്കി സംസ്ഥാനത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനാണ് എസ്.പിയും ബി.ജെ.പിയും ശ്രമിച്ചതെന്നും മായാവതി പറഞ്ഞു. ഈ ധാരണകൾ മുസ്‍ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ഇതാണ് അവർ എസ്.പിക്ക് വോട്ട് ചെയ്യാന്‍ കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

ബി.എസ്.പി ബി.ജെ.പിയുടെ ബി ടീമാണെന്ന മാധ്യമങ്ങളുടെ ചിത്രീകരണവും പ്രചരണവുമാണ് മുസ്ലീകളെയും ബി.ജെ.പി വിരുദ്ധ വോട്ടർമാരെയും എസ്.പിക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും അവർ പറഞ്ഞു. മുസ്ലികളുടെ ഈ തീരുമാനം ബി.എസ്.പിയെ ദോഷകരമായി ബാധിച്ചു. എസ്.പി വീണ്ടും അധികാരത്തിൽ വന്നാൽ ഉത്തർപ്രദേശിൽ ജംഗിൾ രാജ് തിരിച്ചുവരുമെന്ന് ഭയന്ന ഉയർന്ന ജാതിക്കാരും പിന്നാക്കജാതിക്കാരും മറ്റ് സമുദായക്കാരുമാണ് ബി.ജെ.പിക്ക് വോട്ട് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.എസ്.പി കടുത്ത പരാജയമാണ് നേരിട്ടത്. നേരത്തെ ഭരണത്തിലിരിന്നിട്ടുള്ള ബി.എസ്.പിക്ക് ഇത്തവണ ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്.

Tags:    
News Summary - Muslims made huge mistake by voting for Samajwadi Party, says Mayawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.