ന്യൂഡൽഹി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി വീണ്ടും ഒാർഡിനൻസ്. മുത്തലാഖ് ബിൽ പാർലമ െൻറിൽ പാസാക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ്, ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപി ക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ഒാർഡിനൻസ് ഇറക്കാനുള്ള കേന്ദ്ര സർക്കാറിെൻറ രാഷ്ട്രീയ തീരുമാനം. അനധികൃത നിക്ഷേപ നിയന്ത്രണം അടക്കം മറ്റു മൂന്ന് ഒാർഡിനൻസുകൾക്കും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഭർത്താവിെൻറ താൽപര്യപ്രകാരം ഉടനടി വിവാഹ മോചനം സാധ്യമാക്കുന്ന മുത്തലാഖ് നിരോധിച്ച് നേരേത്ത ഒാർഡിനൻസ് ഇറക്കിയിരുന്നു. ഇതിനു പകരമായി ബിൽ രണ്ടുവട്ടം സർക്കാർ പാർലമെൻറിൽ കൊണ്ടുവന്നതാണ്. ബി.ജെ.പി സഖ്യത്തിന് കേവല ഭൂരിപക്ഷമുള്ള ലോക്സഭയിൽ പാസാക്കിയെങ്കിലും വിവിധ കക്ഷികളുടെ എതിർപ്പുമൂലം രാജ്യസഭയിൽ പാസാക്കാൻ കഴിഞ്ഞില്ല.
കേന്ദ്ര മന്ത്രിസഭ യോഗം അംഗീകരിച്ച ഒാർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമപ്രാബല്യമാകും. ആറു മാസം വരെയാണ് ഒാർഡിനൻസിെൻറ കാലാവധി. ലോക്സഭ അംഗീകരിച്ച ബിൽ സഭയുടെ കാലാവധി തീരുന്ന ജൂൺ മൂന്നിന് അസാധുവാകും.മുസ്ലിം വനിതകളുടെ അവകാശം സംരക്ഷിക്കാനെന്ന പേരിൽ തെരഞ്ഞെടുപ്പു നേരത്ത് വീണ്ടും ഒാർഡിനൻസ് ഇറക്കുന്നതിൽ ബി.ജെ.പിയുടെ രാഷ്ട്രീയ താൽപര്യങ്ങളാണ്. സുപ്രീംകോടതി മുത്തലാഖ് സമ്പ്രദായം വിലക്കിയപ്പോൾതന്നെയാണ് ഒാർഡിനൻസ് കൊണ്ടുവരുന്നത്.
ഒാർഡിനൻസ് പ്രകാരം മുത്തലാഖ് ഭർത്താവിന് മൂന്നുവർഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ജീവനാംശത്തിന് ഭാര്യക്ക് അർഹതയുണ്ട്. ഭർത്താവ് ജയിലിലാണെങ്കിൽ ഭാര്യക്ക് ജീവനാംശം എങ്ങനെ നൽകാനാവും എന്നതടക്കമുള്ള വിവിധ വിഷയങ്ങൾ പാർലമെൻറിൽ ഉയർന്നുവന്നിരുന്നു.
സിവിൽ വ്യവഹാരത്തിന് ക്രിമിനൽ ശിക്ഷ വ്യവസ്ഥചെയ്യുന്നതും ചോദ്യംചെയ്യപ്പെട്ടു. സെലക്ട് കമ്മിറ്റിയുടെ പരിശോധനക്ക് ബിൽ വിടണമെന്ന പ്രതിപക്ഷനിർദേശം സർക്കാർ അംഗീകരിച്ചില്ല. രണ്ടാമത്തെ ഒാർഡിനൻസും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. തൃണമൂൽ കോൺഗ്രസ് നേതാക്കൾ പലരും കുടുങ്ങിയ ശാരദ ചിട്ടി ഫണ്ട് തട്ടിപ്പിെൻറ പശ്ചാത്തലത്തിൽ, ചിട്ടിക്കമ്പനികളെ നിയന്ത്രിക്കുന്നതാണ് ഇൗ ഒാർഡിനൻസ്. ബജറ്റ് സമ്മേളനത്തിൽ ഏറെ ഒച്ചപ്പാടിനിടയിലും ലോക്സഭയിൽ ഇതുസംബന്ധിച്ച ബിൽ പാസാക്കിയിരുന്നു. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇടക്കാല ഭരണസമിതി, കമ്പനി നിയമ ഭേദഗതി എന്നിവ സംബന്ധിച്ചതാണ് മറ്റു രണ്ട് ഒാർഡിനൻസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.