പാട്ന: ബിഹാറിലെ മുസഫർപുർ അഭയകേന്ദ്രത്തിൽ പീഡനത്തിനിരയായ അന്തേവാസികളായ പെൺകുട്ടികൾ അൽപ്പ വസ്ത്രം ധരിച്ച് അശ്ലീല പാട്ടുകൾക്ക് ചുവടുവെക്കാൻ നിർബന്ധിതരായിയെന്ന് സി.ബി.െഎ. അശ്ലീല പാട്ടുകൾക്കൊത്ത് നൃത്തംവെപ്പിക ്കുക, മരുന്ന് കൊടുത്ത് മയക്കുക, കൂട്ടബലാത്സംഗം ചെയ്യുക തുടങ്ങിയവയാണ് സർക്കാർ അഭയകേന്ദ്രങ്ങൾ അരങ്ങേറിയത െന്നും സി.ബി.െഎ സമർപ്പിച്ച 73 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. പ്രധാനപ്രതിയും അഭയേകന്ദ്രം നടത്തിപ്പുകാരനുമായ ബ്രജേഷ് താക്കൂറിെനതിരെയാണ് കുറ്റപത്രം തയാറാക്കിയത്.
ബ്രജേഷ് താക്കൂർ പ്രധാനപ്രതിയായ കേസിൽ അഭയകേന്ദ്രം ജീവനക്കാരുൾപ്പെടെ 20 പേരാണ് പ്രതികൾ. ഇവർക്ക് എതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. അഭയകേന്ദ്രത്തിലെ കുട്ടികളെ ബ്രജേഷിെൻറ ‘അതിഥി’കൾ ബലാത്സംഗം ചെയ്തു. ഇതിെന എതിർത്ത പെൺകുട്ടികളെ ക്രൂരമായി മർദിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
പത്തു വർഷത്തിലേറെയായി അഭയകേന്ദ്രത്തിൽ നടക്കുന്ന പീഡനം പുറത്തറിഞ്ഞത് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസ് നടത്തിയ സർവേയിലാണ്. വൈദ്യപരിശോധനയിൽ അഭയകേന്ദ്രത്തിലെ 42 പെൺകുട്ടികളിൽ 34 പേരും പീഡനത്തിന് ഇരയായി എന്ന് തെളിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.