ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നജീബ് അഹ്മദിന് നീതി ആവശ്യപ്പെട്ട് മാതാവ് ഫാത്തിമ നഫീസിെൻറ നേതൃത്വത്തിൽ സി.ബി.െഎ ആസ്ഥാനത്തിന് മുന്നിൽ തുടങ്ങിയ രാപ്പകൽ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. അന്വേഷണം അട്ടിമറിക്കുന്നു എന്നാരോപിച്ച് വെള്ളിയാഴ്ച ഉച്ചക്ക് തുടങ്ങിയ സമരം സി.ബി.െഎയിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം ശനിയാഴ്ച രാത്രിയോടെയാണ് അവസാനിപ്പിച്ചത്.
അന്വേഷണം ശരിയായ ദിശയിലാണെന്നും തിങ്കളാഴ്ച ഡൽഹി ൈഹകോടതി കേസ് പരിഗണിക്കുേമ്പാൾ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുമെന്നും സി.ബി.െഎ സമരക്കാരെ അറിയിച്ചു. കോടതിയിൽ സമർപ്പിക്കുന്ന റിേപ്പാർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഫാത്തിമ നഫീസ് വ്യക്തമാക്കി.
ബി.ജെ.പി -ആർ.എസ്.എസ് സമ്മർദത്തിന് വഴങ്ങി കേസ് സി.ബി.െഎ അട്ടിമറിക്കുകയാണെന്നും കുറ്റാരോപിതരായ എ.ബി.വി.പി പ്രവർത്തകരെ ഇതുവരെ ചോദ്യംചെയ്യാൻ തയാറായില്ലെന്നും അവർ ആരോപിച്ചു.
ജനതാദൾ-യു നേതാവും എം.പിയുമായ ശരദ് യാദവ്, സി.പി.എം എം.പി സലീം തുടങ്ങിയവർ ഫാത്തിമ നഫീസിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് സി.ബി.െഎ ആസ്ഥാനത്ത് എത്തി. നജീബിെൻറ തിരോധാനത്തിന് ഒരു വർഷം തികയുന്നതുമായി ബന്ധപ്പെട്ട് ജെ.എൻ.യു വിദ്യാർഥി യൂനിയൻ കാമ്പസിൽ നടത്താനിരുന്ന പരിപാടിയും സി.ബി.െഎ ആസ്ഥാനത്തേക്ക് മാറ്റി. എ.ബി.വി.പി പ്രവർത്തകരുടെ മർദനത്തെ തുടർന്ന് ജെ.എൻ.യുവിൽനിന്ന് നജീബിെന കാണാതായിട്ട് ഞായറാഴ്ച ഒരുവർഷം തികഞ്ഞു. ഡൽഹി പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെത്തുടർന്ന് ഡൽഹി ഹൈകോടതി കേസ് മേയ് 16ന് സി.ബി.െഎക്ക് കൈമാറുകയായിരുന്നു. എന്നാൽ, കേസ് ഏറ്റെടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും സി.ബി.െഎയും ഇരുട്ടിൽ തപ്പുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.