മുംബൈ: തീവ്ര ഹിന്ദുത്വവാദികളുടെ ഹിറ്റ്ലിസ്റ്റിൽ പേര് കണ്ടതിനെ തുടർന്ന് ഗോവിന്ദ പൻസാരെ, ഡോ. നരേന്ദ്ര ദാഭോൽകർ എന്നിവരുടെ മക്കൾക്ക് മഹാരാഷ്ട്ര പൊലീസ് സുരക്ഷ വർധിപ്പിച്ചു. പൻസാരെയുടെ മകെൻറ ഭാര്യ ഡോ. മേഘ പൻസാരെ, ദാഭോൽകറുടെ മക്കളായ ഡോ. ഹാമിദ് ദാഭോൽകർ, മുക്ത ദാഭോൽകർ എന്നിവരുടെ സുരക്ഷയാണ് വർധിപ്പിച്ചത്.
നേരേത്ത ഇവർക്ക് ഒരു പൊലീസ് കോൺസ്റ്റബിളിനെ ഏർെപ്പടുത്തിയിരുന്നു. ഇനി പ്രത്യേക പരിശീലനം നേടിയ സ്പെഷൽ പ്രൊട്ടക്ഷൻ യൂനിറ്റിലെ ആയുധധാരികളായ രണ്ട് കമാേൻറാകൾ 24 മണിക്കൂർ സംരക്ഷണം നൽകും. ഗൗരി ലങ്കേഷ് കേസ് അന്വേഷിക്കുന്ന കർണാടക പൊലീസിെൻറ പ്രത്യേകാന്വേഷണ സംഘം മഹാരാഷ്ട്ര ഇൻറലിജൻസിന് കൈമാറിയ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് മൂവരുടെയും സുരക്ഷ വർധിപ്പിച്ചത്.
കർണാടക പൊലീസ് പുണെയിൽനിന്ന് അറസ്റ്റ് ചെയ്ത അമോൽ കാലെയുടെ ഡയറിയിലെ ഹിറ്റ്ലിസ്റ്റിൽ മേഘ, ഹാമിദ്, മുക്ത എന്നിവരുടെ പേര് കണ്ടെത്തുകയായിരുന്നു. പൻസാരെ, ദാഭോൽകർ കൊലപാത കേസ് അന്വേഷണങ്ങളിൽ ബോംെബ ഹൈകോടതി വഴി ഇടപെടുന്നവരാണ് മൂവരും. തീവ്ര ഹിന്ദുത്വവാദത്തിനും അന്ധവിശ്വാസത്തിനുമെതിരെ ദാഭോൽകറും പൻസാരെയും തുടങ്ങിവെച്ച നീക്കങ്ങൾ ഇവർ തുടരുകയും ചെയ്യുന്നു.
പൻസാരെ, ദാഭോൽകർ കൊലക്കേസുകളിൽ മഹാരാഷ്ട്ര സി.െഎ.ഡിയും സി.ബി.െഎയും സനാതൻ സൻസ്ത, ഹിന്ദു ജനജാഗ്രുതി സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. ബി.ജെ.പി സർക്കാറിൽ പ്രതീക്ഷയില്ലെന്ന് ഹാമിദ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.