മുംബൈ: ഡോ. നരേന്ദ്ര ദാഭോൽകറെ കൊലപ്പെടുത്തിയത് ഭീകരവാദമെന്ന് സി.ബി.െഎ കുറ്റപ ത്രം. ആറു മാസം മുമ്പ് അറസ്റ്റിലായ ഷാർപ്പ് ഷൂട്ടർമാർ സച്ചിൻ അന്ദുരെ, ശരദ് കലാസ്ക ർ എന്നിവർക്ക് എതിരെ പുണെ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ആരോപ ണം. ഭീകരപ്രവർത്തനത്തിന് യു.എ.പി.എയിലെ 16ാം വകുപ്പാണ് ഇവർക്ക് എതിരെ ചുമത്തിയത്.
വിശ്വാസപരമായ വിയോജിപ്പിനെ തുടർന്ന് ദാഭോൽകറെ ഇവർ കൊലപ്പെടുത്തിയെന്നാണ് കേസ്. നേരത്തെ അറസ്റ്റിലായ ഡോ. വീരേന്ദ്ര താവ്ഡെ അടക്കമുള്ളവരാണ് കൃത്യത്തിെൻറ ഗൂഢാലോചകർ. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത, അതിെൻറ അനുബന്ധ സംഘടനയായ ഹിന്ദു ജൻജാഗ്രുതി സമിതി അംഗങ്ങളാണ് അറസ്റ്റിലായവർ.
ശരദ് കലാസ്കറാണ് ദാഭോൽകർക്ക് നേരെ ആദ്യം നിറയൊഴിച്ചത്. തുടർന്ന് സച്ചിൻ രണ്ടു തവണ വെടിയുതിർത്തു. അതിൽ ഒരു വെടിയുണ്ട ദാഭോൽകറുടെ ദേഹത്ത് തറച്ചതായും കുറ്റപത്രത്തിൽ പറയുന്നു. കൃത്യത്തിന് ഉപയോഗിച്ച തോക്കുകൾ കണ്ടെത്തിയിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും സി.ബി.െഎ പറഞ്ഞു. കേസിൽ അറസ്റ്റിലായ അമോൽ കാലെ, വൈഭവ് റാവുത്ത്, രാജേഷ് ഭങ്കേര, അമിത് ദിഗ്വേക്കർ എന്നിവർക്ക് എതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് സി.ബി.െഎ കോടതിയെ അറിയിച്ചു. ഇവർ നാലു പേരും ഗൗരി ലങ്കേഷ് കൊലക്കേസിൽ കർണാടക ജയിലിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.