മോദി കപട ദേശീയവാദി -കെജ്​രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കപട ദേശീയവാദിയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ. ഒരു മുഖ്യ മന്ത്രി ആക്രമിക്ക​െപ്പടാൻ വഴിയൊരുക്കിയ പ്രധാനമന്ത്രിക്ക് എങ്ങനെ ദേശീയവാദിയാകൻ സാധിക്കുമെന്ന് അദ്ദേഹം ചോ ദിച്ചു.

ഡൽഹിയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ നേരിട്ട് ഉത്തരവാദിത്തമുള്ള കേന്ദ്രത്തിലെ പ്രധാനമന്ത്രിയാണ് മോദി. എന്നാൽ, മുഖ്യമന്ത്രിയെ ആക്രമിക്കാൻ പ്രധാനമന്ത്രി വഴിയൊരുക്കി. അദ്ദേഹത്തി​െൻറ പാകിസ്താൻ നയത്തെ വിമർശിച്ചതാണ് താൻചെയ്ത കുറ്റമെന്നും കെജ്​രിവാൾ പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താ​െൻറ ദേശീയ ദിനത്തിൽ അവരുടെ പ്രധാനമന്ത്രിക്കു രഹസ്യസന്ദേശമയക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് എങ്ങനെ കഴിഞ്ഞു. പാകിസ്താൻ പ്രധാനമന്ത്രിയാവെട്ട നരേന്ദ്ര മോദി വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയാവണമെന്നു പരസ്യമായി പറഞ്ഞു. മിഥ്യാബോധത്തിൽ കെട്ടിപ്പൊക്കപ്പെട്ട കപട ദേശീയവാദിയാണ് നരേന്ദ്ര മോദിയെന്നും കെജ്​രിവാൾ ആരോപിച്ചു.

Tags:    
News Summary - narendra modi is a fake nationalist; said kejriwal -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.