ധാക്ക: പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയേയും ധാക്കയേയും ബന്ധിപ്പിച്ച് പുതിയ ട്രെയിൻ സർവിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ൈശഖ് ഹസീനയും വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. മിതാലി എക്സ്പ്രസ് എന്ന് പേരിട്ട ട്രെയിൻ ഇരു രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ട്രെയിനാണ്. അതോടൊപ്പം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്ന അഞ്ച് ധാരണപത്രങ്ങളിൽ ഇന്ത്യയും ബംഗ്ലാദേശും ഒപ്പുവെച്ചു. ദുരന്ത നിവാരണം, അതിജീവനം, ബംഗ്ലാദേശ് നാഷനൽ കേഡറ്റ്സ് കോർപ്സും എൻ.സി.സിയുമായുള്ള സഹകരണം തുടങ്ങിയ മേഖലകളിലാണ് എം.ഒ.യു ഒപ്പുവെച്ചത്.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ധാക്കയിലെത്തിയ മോദി വിവിധ പരിപാടികളിൽ പങ്കെടുത്തു. ബംഗ്ലാദേശിലെ മതുവ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ബംഗ്ലാദേശിലും ഇന്ത്യയിലെ ബംഗാളിലുമായി അധിവസിക്കുന്ന മതുവ സമുദായക്കാരുടെ ആത്മീയ ഗുരു ഹരിചന്ദ് ഠാകുറിെൻറ ജന്മസ്ഥലമാണ് ഒറികാണ്ടി. മഹാ കാളി ക്ഷേത്രത്തിൽ ദർശനം നടത്തിയെന്നും ലോകത്തെ കോവിഡ്മുക്തമാക്കാൻ പ്രാർഥിച്ചതായും നരേന്ദ്ര മോദി വ്യക്തമാക്കി.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിൽ മതുവ സമുദായക്കാരുടെ വോട്ട് നിർണായകമായതിനാലാണ് മോദി ഇവിടം സന്ദർശിച്ചതെന്ന് പറയുന്നു. തുടർന്ന് തുങ്കിപ്പാറയിലെ ശൈഖ് മുജീബുർറഹ്മാെൻറ ഖബറിടം സന്ദർശിച്ച് മോദി ആദരാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രിയും ശൈഖ് മുജീബുർറഹ്മാെൻറ മകളുമായ ൈശഖ് ഹസീന, മന്ത്രിസഭാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.