ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള സർവകക്ഷി സംഘം മടങ്ങിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ വിളിച്ചുവരുത്തി. കേരളത്തിെൻറ ആവശ്യങ്ങൾ അദ്ദേഹവുമായി ചർച്ചചെയ്തു. നേരത്തെ, സർവകക്ഷി സംഘം നടത്തിയ ചർച്ചയിൽ കഞ്ചിക്കോട് കോച്ചു ഫാക്ടറിക്ക് വർഷങ്ങൾക്കുമുമ്പ് തറക്കല്ലിട്ടതാണെന്ന് പരാതിപ്പെട്ടപ്പോൾ പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെയായിരുന്നു. ‘‘തെരഞ്ഞെടുപ്പു കാലത്തല്ലേ ഇട്ടത്? ഇതുപോലെ പഞ്ചാബിലും രാജസ്ഥാനിലുമൊക്കെ പലേടത്തും കല്ലിട്ടിട്ടുണ്ട്.’’
തുടർന്ന് ഒരു പ്ലാസ്റ്റിക് ഫോൾഡർ മുഖ്യമന്ത്രിക്കുനേരെ നീട്ടി പ്രധാനമന്ത്രി പറഞ്ഞു: ‘‘കേന്ദ്രത്തിന് കേരളം ചിലതു ചെയ്തുതരേണ്ടതുണ്ട്. അതേക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിൽ.’’ റോഡിനും റെയിൽവേക്കും മറ്റും ഭൂമി ഏറ്റെടുത്തു നൽകാൻ കേരളം അമാന്തം കാണിക്കുന്നുവെന്ന പരാതി കേന്ദ്രം ഉന്നയിച്ചു വരുന്നതിനിടെയായിരുന്നു ഇൗ ഫയൽ കൈമാറ്റം.
അടുത്തയിടെ രണ്ടുവട്ടം മുഖ്യമന്ത്രി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചെങ്കിലും പ്രധാനമന്ത്രി അനുവദിച്ചിരുന്നില്ല. ഇത് വിവാദമായതിനു പിന്നാലെയാണ് സർവകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി സമയം നൽകിയത്. അമേരിക്കൻ യാത്രാപരിപാടിക്കിടയിൽത്തന്നെ കൂടിക്കാഴ്ച സമയം നിശ്ചയിച്ചതിനാൽ പിണറായിക്ക് വിദേശ സന്ദർശനം വെട്ടിച്ചുരുക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല. അതിനൊപ്പമാണ് പരിഹാസം നിറഞ്ഞ സമീപനം ഉണ്ടായത്.
മോദി സാമാന്യ മര്യാദ കാണിച്ചില്ലെന്നാണ് സർവകക്ഷി സംഘാംഗങ്ങളുടെ കാഴ്ചപ്പാട്. കേരളത്തിെൻറ വിഷയം ഉന്നയിക്കുേമ്പാൾ, രാഷ്ട്രീയ ലക്ഷ്യം മനസ്സിൽവെച്ചാണ് മോദി പെരുമാറിയതെന്ന് അവർ കുറ്റപ്പെടുത്തുന്നു. കേന്ദ്രസഹായം ആവശ്യപ്പെടുന്ന കേരള സർക്കാർ, വേണ്ടതു പലതും ചെയ്യുന്നില്ലെന്ന ആരോപണം തെരഞ്ഞെടുപ്പു വേദികളിൽ ഉന്നയിക്കാനുള്ള രാഷ്ട്രീയ നീക്കം കൂടിയാണ് മോദി നടത്തിയതെന്നും അവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.