അസ്താന: രണ്ടു ദിവസത്തെ ഷാങ്ഹായ് കോർപറേഷൻ ഒാർഗനൈസേഷൻ (എസ്.സി.ഒ) ഉച്ചകോടിയിൽ പെങ്കടുക്കാൻ കസാഖ്സ്താനിലെ അസ്താനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി കുശലാന്വേഷണം നടത്തി.
രാഷ്ട്രത്തലവന്മാരുടെ ബഹുമാനാർഥം കസാഖ്സ്താൻ പ്രസിഡൻറ് നൂർ സുൽത്താൻ നസർബയേവ് നൽകിയ വിരുന്നിനിടെയാണ് ഇരുവരും കണ്ടത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ നവാസ് ശരീഫിെൻറ ആരോഗ്യത്തെക്കുറിച്ച് മോദി ചോദിച്ചറിഞ്ഞു. നവാസ് ശരീഫിെൻറ മാതാവിനെയും കുടുംബത്തെയും കുറിച്ചും അദ്ദേഹം അന്വേഷിച്ചു.
നരേന്ദ്ര മോദി, നവാസ് ശരീഫ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് തുടങ്ങിയ രാഷ്ട്രത്തലവന്മാർക്കാണ് കസാഖ്സ്താൻ പ്രസിഡൻറ് വിരുന്ന് നൽകിയത്. അതേസമയം, മോദി പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തിൽ തീരുമാനമായില്ല. ഇരു രാഷ്ട്രത്തലവന്മാരും ചർച്ചയുണ്ടാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു നിർദേശം രണ്ടു ഭാഗത്തുനിന്നും ഇപ്പോഴില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് ഗോപാൽ ബഗ്ലെ പറഞ്ഞു.
മധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ, സൈനിക, സാമ്പത്തിക സഖ്യമായ എസ്.സി.ഒയിൽ ഇന്ത്യക്കും പാകിസ്താനും സ്ഥിരാംഗത്വം അനുവദിച്ചേക്കും. ചൈന, കിർഗിസ്താൻ, കസാഖ്സ്താൻ, റഷ്യ, ഉസ്ബകിസ്താൻ, തജികിസ്താൻ എന്നീ രാജ്യങ്ങളാണ് മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.