മ്ലാനവദനായി അഭിനന്ദിക്കാനെത്തിയ യോഗിയെ തോളിൽ തട്ടി ആശ്വസിപ്പിച്ച് മോദി -വൈറലായി വിഡിയോ

ലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു ശേഷം പഴയ പാർലമെന്റ് മന്ദിരത്തിൽ ​നിയുക്ത പ്രധാനമന്ത്രി നരേ​ന്ദ്രമോദിയും എൻ.ഡി.എയിലെ നിയുക്ത എം.പിമാരും തമ്മിലുള്ള യോഗം കഴിഞ്ഞ ദിവസം നടന്നു. യോഗത്തിനിടെ എല്ലാവരും മോദിയെ അഭിനന്ദിക്കാനുള്ള മത്സരത്തിലായിരുന്നു. എന്നാൽ ഒരാൾ മാത്രം അൽപം പരുങ്ങലോടെ പിന്നിൽതന്നെ നിന്നു.

എല്ലാവരു​ടെയും ഉൗഴം കഴിഞ്ഞപ്പോൾ അയാൾ മോദിയുടെ മുന്നിലെത്തി കൈകൂപ്പി...ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു അത്. പാർലമെന്ററി യോഗത്തിന്റെ തുടക്കം മുതൽ മ്ലാനവദനനായിരുന്നു യോഗി. പ്രസംഗം കഴിഞ്ഞ മോദിയെ അഭിനന്ദിക്കാൻ മടിച്ചു നിന്നപ്പോൾ അമിത് ഷായാണ് യോഗിയെ നിർബന്ധിച്ചത്. ഹസ്തദാനം ചെയ്യാനായി മുന്നിലെത്തിയ​പ്പോൾ ബൊക്കെ എടുത്തുകൊണ്ടുവരാൻ മോദി ആവശ്യപ്പെട്ടു. ബൊക്കെയുമെടുതത് ഹസ്തദാനത്തിനായി കൈ നീട്ടിയപ്പോൾ മോദി യോഗിയുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.

വീണ്ടും ​മോദിക്കു മുന്നിൽ നമ്രശിരസ്കനായി യോഗി സ്‍ഥലംവിട്ടു. ഈ ദൃശ്യങ്ങളുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇരു നേതാക്കളും തമ്മിൽ കടുത്ത ഭിന്നതയിലാണെന്ന് ഊഹാപോഹം പ്രചരിപ്പിച്ചവർക്കുള്ള സന്ദേശം കൂടിയായിരുന്നു അവരുടെ പ്രകടനം. ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം ആദ്യമായാണ് ഇരുനേതാക്കളും പൊതുവേദിയിൽ കണ്ടുമുട്ടുന്നതും. യു.പിയിൽ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. 2019ൽ 62സീറ്റുകൾ നേടിയ ബി.​െജ.പിക്ക് ഇക്കുറി 33സീറ്റ്കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

കഴിഞ്ഞ തവണ അഞ്ച് സീറ്റുകൾമാത്രം നേടിയ സമാജ്‍വാദി പാർട്ടി ഇത്തവണ 37 സീറ്റുകൾ സ്വന്തമാക്കി മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. മോദി യോഗിയുടെ തോളിൽ തട്ടിയത് കണ്ടപ്പോൾ മൂന്ന് പതിറ്റാണ്ട് മുമ്പ് അടൽ ബിഹാരി വാജ്പേയി മോദിയുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചത് ഓർമ വരുന്നു എന്നാണ് ഒരാൾ വിഡിയോക്ക് താഴെ പ്രതികരിച്ചത്.

ജൂൺ അഞ്ചിന് യോഗിയുടെ 52ാം പിറന്നാളിന് ആശംസ നേരാൻ മോദി മറന്നിരുന്നില്ല. ''യു.പി മുഖ്യമന്ത്രിക്ക് ജൻമദിനാശംസകൾ. യു.പിയുടെ വികസനത്തിനും പാവപ്പെട്ടവരുടെയും അധഃസ്ഥിത വിഭാഗങ്ങളുടെയും ഉന്നമനത്തിനുമായി അദ്ദേഹം പ്രവർത്തി വരും കാലങ്ങളിൽ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും നേരുന്നു. ''-എന്നാണ് മോദി എക്സിൽ കുറിച്ചത്. അതിന് യോഗി മറുപടിയും നൽകി. താങ്കളുടെ ഹൃദയംഗമവും ഊഷ്മളവുമായ വാക്കുകൾ എനിക്ക് വളരെയധികം പ്രചോദനംനൽകുന്നു. താങ്കളുടെ വിജയകരമായ നേതൃത്വത്തിൽ ഉത്തർപ്രദേശിന്റെ വികസനം വളരെ വേഗം സാധ്യമാകും. പിറന്നാൾ ആശംസക്ക് വളരെയധികം നന്ദി.''-എന്നായിരുന്നു യോഗിയുടെ മറുപടി.  

Tags:    
News Summary - Narendra Modi pats UP CM Yogi Adityanath's back as he greets him at NDA Parliamentary meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.