മുംബൈ: കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായതായി ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു. ശ്രീകോവിലിനുള്ളിൽ വലിയ സ്വർണ തട്ടിപ്പ് നടന്നിട്ടുണ്ട്. രാഷ്ട്രീയക്കാർ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി?. ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹിയിൽ കേദാർനാഥ് മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് ഗുരുതര ആരോപണങ്ങളുമായി അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തിയത്. കേദാർനാഥ് മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നത് അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിന്റെ പ്രാധാന്യം കുറയാൻ ഇത് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 12 ജ്യോതിർലിംഗങ്ങൾ ശിവപുരാണത്തിൽ പേരും സ്ഥലവും സഹിതം പരാമർശിച്ചിട്ടുണ്ട്. കേദാർനാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡൽഹിയിൽ നിർമിക്കാനാകുമെന്നും ശങ്കരാചാര്യർ ചോദിച്ചു.
ഡൽഹിയിൽ കേഥാർനാഥ് മാതൃകയിൽ നിർമിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമി അടക്കമുള്ളവർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.