ന്യൂഡൽഹി: സമുദ്ര മേഖലയിലെ രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ നാവിക സേനക്ക് കഴിയുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് നാവികസേന തലവൻ അഡ്മിറൽ ആർ. ഹരികുമാർ. രാജ്യം നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് കൂടുതൽ കമാൻഡുകൾ സ്ഥാപിക്കാനാണ് സേനയുടെ തീരുമാനം. നിർദിഷ്ട നാവിക കമാൻഡിെൻറ വിശദാംശങ്ങൾ തയാറായിവരുകയാണെന്നും അടുത്ത വർഷത്തോടെ അതിെൻറ അടിസ്ഥാന ഘടന പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാവികസേന ദിനത്തോടനുബന്ധിച്ച് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കോവിഡ് വ്യാപനവും വടക്കൻ അതിർത്തിയിലെ സാഹചര്യങ്ങളും ദേശസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. എങ്കിലും ഏത് വെല്ലുവിളിയെയും നേരിടാൻ സേന സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ നാവിക സേനയുടെ ഏറ്റവും പ്രധാനപ്പെട്ട 18 യുദ്ധക്കപ്പലുകളിൽ 28 വനിത ഒാഫിസർമാരെ നിയമിച്ചുകഴിഞ്ഞു. വനിത ശാക്തീകരണത്തിെൻറ ഭാഗമായി സർക്കാറിെൻറ അനുമതിയോടെ സേനയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരം നൽകാനുള്ള നടപടികൾ പുരോഗമിച്ചുവരുകയാണ്. നാഷനൽ ഡിഫൻസ് അക്കാദമയിൽ പുതിയ വനിത കാഡറ്റുകൾക്കുള്ള പരിശീലനം നടന്നുവരുന്നുണ്ടെന്നും സേന തലവൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.