നക്സലുകൾ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകർ; പ്രതിരോധിക്കുകയല്ല, കടന്നാക്രമിക്കും -അമിത് ഷാ

ന്യൂഡൽഹി: നക്സലുകൾ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരാണെന്നും അവരെ പ്രതിരോധിക്കുകയല്ല, കടന്നാക്രമിക്കുകയാണ് സുരക്ഷാ സേന ചെയ്യുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 30 മാവോവാദികളെ കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് പരാമർശം. മെച്ചപ്പെട്ട സുരക്ഷാ സാഹചര്യം മേഖലയിൽ വോട്ടിങ് ശതമാനം 70 ശതമാനം വരെ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ നേരത്തെ പോളിങ് ശതമാനം പൂജ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഛത്തീസ്ഗഢിലെ വനങ്ങളിൽ സുരക്ഷാ സേന മാവോവാദികളെ വധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മാവോവാദി വിരുദ്ധ പ്രവർത്തനങ്ങളും, മേഖലകളിൽ നടപ്പാക്കിയ വികസന സംരംഭങ്ങളും ചർച്ച ചെയ്ത നിർണായക യോഗം. നേരത്തെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് പകരം സുരക്ഷാ സേന ഇപ്പോൾ ആക്രമണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് ഷാ പറഞ്ഞു.

വികസനത്തിനുള്ള ഏറ്റവും വലിയ തടസ്സം മാവോവാദികളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, എട്ട് കോടിയിലധികം ജനങ്ങളുടെ വികസനവും അടിസ്ഥാന ക്ഷേമ അവസരങ്ങളും നഷ്ടപ്പെടുത്തുന്ന ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരാണ് മാവോവാദികളെന്നും പറഞ്ഞു.

ഛത്തീസ്ഗഢിൽ മാത്രം ഈ വർഷം സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 185 പിന്നിട്ടിരിക്കുകയാണ്. ന​ക്സ​ലു​ക​ളെ സ​മാ​ധാ​നപാ​ത​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ 2020 ജൂ​ണി​ൽ ‘വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക’ കാ​മ്പ​യി​ൻ ആ​​രം​ഭി​ച്ച ശേ​ഷം 872 മാവോവാദികൾ കീ​ഴ​ട​ങ്ങി​യിട്ടുണ്ട്. 

Tags:    
News Summary - ‘Naxals Biggest Human Rights Violators’: Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.