ബംഗളൂരു: ബംഗളൂരു മയക്കുമരുന്നുകേസുമായി ബന്ധപ്പെട്ട നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) അന്വേഷണം സിനിമാമേഖലയിലേക്ക്. കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരി നടത്തിയ സാമ്പത്തിക ഇടപാടുകളുടെയടക്കമുള്ള വിവരങ്ങൾ എൻ.സി.ബി സോണൽ ഡയറക്ടർ അമിത് ഗവാെട്ടയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച ഇ.ഡി ഒാഫിസിലെത്തി ശേഖരിച്ചിരുന്നു.
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിെൻറ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നുകേസിെൻറ അന്വേഷണ തലവനാണ് അമിത് ഗവാെട്ട. ബോളിവുഡിനെ കേന്ദ്രീകരിച്ച് എൻ.സി.ബി നടത്തുന്ന അന്വേഷണം, കന്നട, മലയാള സിനിമ മേഖലയിലേക്കും വ്യാപിപ്പിക്കും.
കന്നട സിനിമ മേഖലയിലെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ബംഗളൂരു പൊലീസിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.സി.ബി) രജിസ്റ്റർ ചെയ്ത കേസിൽ നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി, മലയാളി മോഡലും നടനുമായ ഷിയാസ് മുഹമ്മദ് എന്നിവരടക്കമുള്ളവർ അറസ്റ്റിലായിരുന്നു.
എൻ.സി.ബി കേസിലെ ഒന്നാം പ്രതി ഡി. അനിഘക്ക് കന്നട സിനിമ-സംഗീത മേഖലയിലുള്ളവരുമായും ബന്ധമുണ്ടെന്നും രണ്ടാം പ്രതിയായ അനൂപ് മുഹമ്മദിന് മലയാള സിനിമ മേഖലയിലുള്ള പലരുമായും പരിചയമുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അനൂപിെൻറയും ബിനീഷിെൻറയും മലയാള സിനിമ മേഖലയിലെ ബന്ധങ്ങളെക്കുറിച്ചും ആഘോഷപാർട്ടികളെക്കുറിച്ചും എൻ.സി.ബി അന്വേഷണത്തിന് തുടക്കമിട്ടുകഴിഞ്ഞു.
അനൂപിനെ ഗോവയിലെ ആഘോഷപാർട്ടിയിൽ വെച്ചാണ് പരിചയപ്പെട്ടതെന്ന് മൂന്നാം പ്രതി തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ എൻ.സി.ബിക്ക് മൊഴി നൽകിയിരുന്നു. അനൂപിെൻറ നേതൃത്വത്തിൽ കൊച്ചിയിലും ആഘോഷപാർട്ടികൾ നടന്നതായാണ് വിവരം. ഇത്തരം പാർട്ടികളിൽ ലഹരി ഇടപാട് നടന്നതായാണ് അന്വേഷണ സംഘത്തിെൻറ നിഗമനം. കന്നട സിനിമാ മേഖലയിൽ ആഘോഷപാർട്ടികൾ സംഘടിപ്പിച്ചവരിൽ പ്രധാനികൾ അറസ്റ്റിലായിട്ടുണ്ട്.
ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനും മുൻ ജനതാദൾ മന്ത്രി ജീവരാജ് ആൽവയുടെ മകനുമായ ആദിത്യ ആൽവക്കായി സി.സി.ബി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. എൻ.സി.ബി അന്വേഷണം കന്നട, മലയാള സിനിമ മേഖലയിലേക്ക് നീളുന്നതോടെ പല നടീ-നടന്മാരും വെട്ടിലാവും. അനൂപുമായി അടുത്ത ബന്ധമുള്ള ബിനീഷിനെതിരെ എൻ.സി.ബി ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. നാലു ദിവസത്തെ കസ്റ്റഡി കഴിഞ്ഞ് ഇ.ഡി തിങ്കളാഴ്ച ബിനീഷിനെ കോടതിയിൽ ഹാജരാക്കുേമ്പാൾ ചോദ്യംചെയ്യുന്നതിനായി എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.