ഗാന്ധിജിയെ വെട്ടി എൻ.സി.ഇ.ആർ.ടി; ആ​ർ.​എ​സ്.​എ​സ് നി​രോ​ധ​ന​വും ‘കാ​ണാ​നി​ല്ല’

ന്യൂ​ഡ​ൽ​ഹി: 12ാം ക്ലാ​സി​ലേ​ക്കു​ള്ള പു​തി​യ അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തെ രാ​ഷ്ട്ര​മീ​മാം​സ (പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്) പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി​യെ സം​ബ​ന്ധി​ച്ച ഭാ​ഗ​ങ്ങ​ളും ആ​ർ.​എ​സ്.​എ​സ് നി​രോ​ധ​ന​വും ഒ​ഴി​വാ​ക്കി എ​ൻ.​സി.​ഇ.​ആ​ർ.​ടി. ‘ഗാ​ന്ധി​ജി​യു​ടെ മ​ര​ണം രാ​ജ്യ​ത്തെ മ​ത​സൗ​ഹാ​ർ​ദ അ​വ​സ്ഥ​യി​ലു​ണ്ടാ​ക്കി​യ വ​ലി​യ മാ​റ്റ​വും’ ‘ഹി​ന്ദു-​മു​സ്‍ലിം ഐ​ക്യ​ത്തി​നാ​യു​ള്ള ഗാ​ന്ധി​ജി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഹൈ​ന്ദ​വ തീ​വ്ര​വാ​ദി​ക​ളെ പ്ര​കോ​പി​പ്പി​ച്ച​തും’ പു​തി​യ പു​സ്ത​ക​ത്തി​ൽ ‘കാ​ണാ​നി​ല്ല’. എ​ന്നാ​ൽ, പു​തി​യ വ​ർ​ഷ​ത്തേ​ക്കാ​യി ‘ഒ​ഴി​വാ​ക്ക​ൽ’ ഒ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ൽ ത​ന്നെ സി​ല​ബ​സ് ത​യാ​റാ​യ​താ​ണെ​ന്നും എ​ൻ.​സി.​ഇ.​ആ​ർ.​ടി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ വ​ർ​ഷം ഗു​ജ​റാ​ത്ത് ക​ലാ​പം, മു​ഗ​ൾ ഭ​ര​ണ​സം​വി​ധാ​നം, അ​ടി​യ​ന്ത​രാ​വ​സ്ഥ, ശീ​ത​യു​ദ്ധം, ന​ക്സ​ൽ പ്ര​സ്ഥാ​നം തു​ട​ങ്ങി​യ​വ അ​പ്ര​സ​ക്ത​മോ പ​ല അ​ധ്യാ​യ​ങ്ങ​ളി​ലും ക​ട​ന്നു​വ​രു​ന്ന​തോ ആ​ണെ​ന്നു​കാ​ണി​ച്ച് ഒ​ഴി​വാ​ക്കി​യി​രു​ന്നു.

തീ​രു​മാ​ന​ത്തി​ൽ പു​തി​യ കാ​ര്യ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണ് എ​ൻ.​സി.​ഇ.​ആ​ർ.​ടി ഡ​യ​റ​ക്ട​ർ ദി​നേ​ശ് സ​ക്‍ലാ​നി പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഈ ​കാ​ര്യം അ​ന്ന് അ​റി​യി​ക്കാ​തി​രു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം മൗ​നം പാ​ലി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷം​ത​ന്നെ ഇ​ക്കാ​ര്യം അ​റി​യി​ക്കാ​തി​രു​ന്ന​ത് പി​ഴ​വാ​കാം എ​ന്നാ​ണ് സ​ക്‍ലാ​നി പ​റ​യു​ന്ന​ത്. പു​തി​യ ​പാ​ഠ​പു​സ്ത​ക​ത്തി​ലു​ള്ള എ​ല്ലാ മാ​റ്റ​ങ്ങ​ളും ഒ​ന്നോ ര​ണ്ടോ ദി​വ​സ​ത്തി​ന​കം അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​ന്നും ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഒ​ഴി​വാ​ക്കു​ന്ന​ത​ല്ല. അ​തി​ന് ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പ്ര​ഫ​ഷ​ന​ൽ നൈ​തി​ക​ത​യു​മു​ണ്ട്. ഈ ​ന​ട​പ​ടി​ക്കു​പി​ന്നി​ൽ മ​റ്റ് താ​ൽ​പ​ര്യ​ങ്ങ​ളി​ല്ല. വി​ഷ​യ വി​ദ​ഗ്ധ​രു​ടെ പാ​ന​ലാ​ണ് ഗാ​ന്ധി​ജി​യെ​ക്കു​റി​ച്ച് ചി​ല ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം നി​ർ​ദേ​ശി​ച്ച​ത്-​അ​ദ്ദേ​ഹം തു​ട​ർ​ന്നു.

പു​തി​യ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന്റെ (എ​ൻ.​ഇ.​പി) അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് പ​ഠ​ന​ഭാ​രം കു​റ​ച്ച് പ​രീ​ക്ഷ​ണാ​ത്മ​ക പ​ഠ​ന​ത്തി​ലൂ​ന്നി സ​ർ​ഗാ​ത്മ​ക കാ​ഴ്ച​പ്പാ​ട് വി​ക​സി​പ്പി​ക്ക​ലെ​ന്ന് എ​ൻ.​സി.​ഇ.​ആ​ർ.​ടി വെ​ബ്സൈ​റ്റ് പ​റ​യു​ന്നു.

എ​ൻ.​സി.​ഇ.​ആ​ർ.​ടി നീ​ക്ക​ത്തെ പ​രി​ഹ​സി​ച്ച് രാ​ജ്യ​സ​ഭ എം.​പി ക​പി​ൽ സി​ബ​ൽ രം​ഗ​ത്തെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഇ​ന്ത്യ​യി​ൽ ആ​ധു​നി​ക ഇ​ന്ത്യ ച​രി​ത്രം ആ​രം​ഭി​ക്കേ​ണ്ട​ത് 2014 മു​ത​ലാ​ണെ​ന്ന് സി​ബ​ൽ പ​റ​ഞ്ഞു. പു​തി​യ ​അ​​ധ്യ​​യ​​ന വ​​ർ​​ഷം മു​​ത​​ൽ എ​​ൻ.​​സി.​​ഇ.​​ആ​​ർ.​​ടി​​യു​​ടെ 10, 11,12 വ​​രെ​​യു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ​നി​​ന്ന് സോ​​ഷ്യ​​ലി​​സ്റ്റ്, ക​​മ്യൂ​​ണി​​സ്റ്റ് പ്ര​​സ്ഥാ​​ന​​ങ്ങ​​ളെ​​യും കോ​​ൺ​​ഗ്ര​​സി​​നെ​​യും മു​​ഗ​​ള​​രെ​​യും ഇ​​സ്‍ലാ​​മി​​ക ഭൂ​​പ്ര​​ദേ​​ശ​​ങ്ങ​​ളെ​​യും കു​​റി​​ച്ചു​​ള്ള പാ​​ഠ​​ങ്ങ​​ൾ എ​ൻ.​സി.​ഇ.​ആ​ർ.​ടി നീ​​ക്കം ചെ​​യ്ത​​തി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

അ​പ്പോ​ഴും ഇ​തൊ​ന്നും പ​​ക്ഷ​​പാ​​തം കൊ​​ണ്ട​​ല്ലെ​​ന്നും പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ യു​​ക്തി​​സ​​ഹ​​മാ​​ക്കു​​ന്ന​​തി​​ന്റെ ഭാ​ഗ​മാ​ണെ​ന്നു​മു​ള്ള ന്യാ​​യീ​​ക​​ര​​ണ​മാ​ണ് അ​ധി​കൃ​ത​ർ ഉ​യ​ർ​ത്തി​യ​ത്.

അ​തി​നി​ടെ, 2024 അ​ക്കാ​ദ​മി​ക് സെ​ഷ​ൻ മു​ത​ലാ​കും എ​ൻ.​ഇ.​പി ച​ട്ട​ക്കൂ​ടി​ന​നു​സ​രി​ച്ച് ത​യാ​റാ​ക്കി​യ പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗ​ത്തി​ലാ​വു​ക​യെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​താ​യി വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags:    
News Summary - NCERT removes portions related to ban on RSS from textbook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.