കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ ലക്ഷദ്വീപ് വീണ്ടും എൻ.സി.പിക്കൊപ്പം. പാർട്ടി സ്ഥാ നാർഥി പി.പി. മുഹമ്മദ് ഫൈസൽ തുടർച്ചയായി രണ്ടാം തവണയും വിജയിച്ചു. കോൺഗ്രസിെൻറ മുഹ മ്മദ് ഹംദുല്ല സഈദിനെ 835 വോട്ടിനാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ദ്വീപിെൻറ വികസനം തന്നെയായിരുന്നു മുഖ്യ ചർച്ചാവിഷയം.
രാജ്യത്തെ ഏറ്റവും ചെറിയ ലോക്സഭ മണ്ഡലമാ ണ് കേന്ദ്ര ഭരണപ്രദേശമായ ലക്ഷദ്വീപ്. ആകെ വോട്ടർമാർ 54,266. സിറ്റിങ് എം.പി എൻ.സി.പിയിലെ പ ി.പി. മുഹമ്മദ് ഫൈസൽ, അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.എം. സഈദിെൻറ മകൻ ഹംദുല്ല സഈദ് എന്നിവരുൾപ്പെടെ ആറ് സ്ഥാനാർഥികളാണ് ജനവിധി തേടിയത്. മുഹമ്മദ് ഫൈസലിന് 22,851 വോട്ടും ഹംദുല്ല സഈദിന് 22,028 വോട്ടും ലഭിച്ചു. 2014ൽ 1,535 വോട്ടായിരുന്ന മുഹമ്മദ് ഫൈസലിെൻറ ഭൂരിപക്ഷം ഇത്തവണ 835 ആയി കുറഞ്ഞു.
എൻ.സി.പിയിൽനിന്ന് വിട്ടുപോയ ഡോ. മുഹമ്മദ് സാദിഖ് ജെ.ഡി.യു സ്ഥാനാർഥിയായി രംഗത്തെത്തിയതാണ് ഭൂരിപക്ഷത്തെ ബാധിച്ചത്. ഡോ. കെ.പി. മുഹമ്മദ് സാദിഖ് (ജനതാദൾ-യു) -1342 , ഷരീഫ് ഖാൻ (സി.പി.എം) -420, കെ. അലി അക്ബർ (സി.പി.ഐ) -143 , അബ്ദുൽഖാദർ ഹാജി (ബി.ജെ.പി) -125 എന്നിങ്ങനെയാണ് മറ്റ് സ്ഥാനാർഥികൾക്ക് ലഭിച്ച വോട്ട്. നോട്ടക്ക് നൂറ് വോട്ട് കിട്ടി. കൽപ്പേനി, ആന്ത്രോത്ത് ദ്വീപുകളിലെ മുന്നേറ്റമാണ് മുഹമ്മദ് ഫൈസലിെൻറ വിജയത്തിന് വഴിയൊരുക്കിയത്. ടൂറിസം, ആരോഗ്യരംഗങ്ങളുടെ വികസനത്തിന് ഇദ്ദേഹം ഊന്നൽ നൽകിയ പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകക്ക് ദ്വീപ് നിവാസികൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിച്ചു.
1967 വരെ ലക്ഷദ്വീപ് എം.പിയെ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന രീതിയായിരുന്നു. കോൺഗ്രസിെൻറ കെ. നല്ലകോയ തങ്ങളായിരുന്നു 1957 മുതൽ 1967 വരെ പ്രതിനിധി. 1967ൽ ദ്വീപിലെ ആദ്യ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പി.എം. സഈദ് വിജയിച്ചു. 1971ൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു സഈദിെൻറ വിജയം. പിന്നീട് തുടർച്ചയായി എട്ടുതവണ ലക്ഷദ്വീപിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചത് സഈദാണ്.
എന്നാൽ, 2004ൽ എൻ.ഡി.എ രംഗത്തിറക്കിയ ജനതാദൾ-യുവിലെ പി. പൂക്കുഞ്ഞിക്കോയയോട് 71 വോട്ടിന് സഈദ് പരാജയപ്പെട്ടു. സഈദിെൻറ നിര്യാണത്തെത്തുടർന്ന് 2009ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഹംദുല്ല സഈദ് മികച്ച വിജയം നേടി. 2014ൽ എൻ.സി.പിയുടെ മുഹമ്മദ് ഫൈസൽ, ഹംദുല്ലയെ പരാജയപ്പെടുത്തി. മൂന്നാം തവണ മത്സരിച്ച ഹംദുല്ലയിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്ന കോൺഗ്രസിെൻറ പ്രതീക്ഷക്ക് തിരിച്ചടിയേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.