ന്യൂഡൽഹി: കർഷക ആത്മഹത്യ, ലോക്ഡൗണിനിടെ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം എന്നിവയിൽ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെന്ന കേന്ദ്രസർക്കാർ മറുപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി ശശി തരൂർ. എൻ.ഡി.എയുടെ പൂർണരൂപം നോ ഡാറ്റ അവൈലബിൾ (ഒരു വിവരവും ലഭ്യമല്ല) എന്നായി മാറിയെന്ന് ശശി തരൂർ ട്വിറ്ററിലൂടെ വിമർശിച്ചു.
'' ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ച് വിവരങ്ങളില്ല, കർഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉയർച്ചയെ കുറിച്ചുള്ളത് തെറ്റായ വിവരങ്ങൾ, കോവിഡ് മരണങ്ങളിൽ അവ്യക്തമായ കണക്ക്, ജി.ഡി.പി വളർച്ചയെ കുറിച്ച് തെളിവില്ലാത്ത കണക്ക്, ഇൗ സർക്കാർ അവരുടെ പേരിനെ അർത്ഥപൂർണമാക്കുന്നതാണ്. എൻ.ഡി.എ എന്നാൽ നോ ഡാറ്റ അവൈലബിൾ''- ശശി തരൂൾ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുടെ കാർട്ടൂൺ ചിത്രവും തരൂർ ട്വീറ്റിനൊപ്പം പങ്കുവെച്ചു.
പാർലമെൻറിൽ പ്രതിപക്ഷത്തിെൻറ ചോദ്യത്തിന് ആത്മഹത്യ ചെയ്ത കർഷകരുടെ എണ്ണമോ ലോക്ഡൗണിനിടെ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണമോ, കോവിഡ് മൂലം എത്രപേർ തൊഴിൽ നഷ്ടമുണ്ടായെന്നോ, രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണമോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്രസർക്കാറിെൻറ മറുപടി. രാജ്യത്ത് എത്ര പ്ലാസ്മ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നോ, കോവിഡ് മൂലം എത്ര ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും ജീവൻ നഷ്ടമായി എന്നതിനെ കുറിച്ചോ ഒരു രേഖയും സർക്കാറിെൻറ കൈയിൽ ഇല്ല.
കർഷക ബില്ലിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തിന് സംസ്ഥാനങ്ങൾ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല എന്നാണ് സർക്കാർ മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.