സ്വന്തം പതാകയും ഭരണഘടനയും വേണം ; നിലപാട്​ കടുപ്പിച്ച്​ നാഗ സംഘടന

ഗു​വാ​ഹ​തി: ​േക​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി സ​മാ​ധാ​ന ച​ർ​ച്ച​ക്ക്​ ത​യാ​റാ​യ സാ​യു​ധ നാ​ഗ സം​ഘ​ട​ന എ​ൻ.​എ​സ്.​സി.​എ​ൻ-​ഐ.​എ​മ്മി​െൻറ ക​ടു​ത്ത നി​ല​പാ​ട്​ ത​ല​വേ​ദ​ന​യാ​കു​ന്നു.

സ്വ​ന്തം പ​താ​ക​യും ഭ​ര​ണ​ഘ​ട​ന​യു​മി​ല്ലാ​തെ ച​ർ​ച്ച മു​േ​​ന്നാ​ട്ടു​പോ​കി​ല്ലെ​ന്ന്​ സം​ഘ​ട​ന വി​ളി​ച്ചു​ചേ​ർ​ത്ത സം​യു​ക്​​ത കൗ​ൺ​സി​ൽ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ മ​ധ്യ​സ്​​ഥ​ൻ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ആ​ർ.​എ​ൻ. ര​വി​യു​മാ​യി അ​ഭി​പ്രാ​വ്യ​ത്യാ​സം നേ​ര​ത്തെ ച​ർ​ച്ച​ക​ൾ ത്രി​ശ​ങ്കു​വി​ലാ​ക്കി​യ​തി​നി​ടെ​യാ​ണ്​ മേ​ഖ​ല​യി​ലെ പ്ര​ധാ​ന സാ​യു​ധ സം​ഘ​ട​ന​യു​ടെ ക​ടു​ത്ത നി​ല​പാ​ട്.

നാ​ഗ ദേ​ശീ​യ പ​താ​ക​യും യെ​ഹ്​​സാ​ബോ (ഭ​ര​ണ​ഘ​ട​ന)​യും സ​മാ​ധാ​ന ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്നും അ​ത്​ അം​ഗീ​ക​രി​ക്കാ​തെ നാ​ഗ ക​രാ​റി​ല്ലെ​ന്നും സം​ഘ​ട​ന വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

1997 മു​ത​ൽ തു​ട​രു​ന്ന ച​ർ​ച്ച​ക​ളി​ൽ നാ​ഗാ​ലാ​ൻ​ഡി​​ന്​ ദേ​ശ​ത്തി​ന​ക​ത്ത്​ സ്വ​യം​ഭ​ര​ണം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ്​ നാ​ഗ സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യം.

2015ൽ ​കേ​ന്ദ്ര​സ​ർ​ക്കാ​റു​മാ​യി ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​രം രാ​ജ്യ​ത്തി​ന​ക​ത്ത്​ ല​യി​ക്കാ​തെ സ്വ​യം​ഭ​ര​ണം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​താ​യി ക​ഴി​ഞ്ഞ മാ​സം സം​ഘ​ട​ന അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​യാ​ണ്​ സ്വ​ന്തം പ​താ​ക​യും ഭ​ര​ണ​ഘ​ട​ന​യും അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം.

എ​ന്നാ​ൽ, മ​റ്റു സാ​യു​ധ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്​​മ​യാ​യ എ​ൻ.​എ​ൻ.​പി.​ജി ഇ​തു​ ര​ണ്ടു​മി​​ല്ലാ​തെ ക​രാ​റി​ലൊ​പ്പു​വെ​ക്കാ​ൻ സ​ന്ന​ദ്ധ​മാ​ണെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.