സേലം: നീറ്റ് പരീക്ഷക്ക് തയാറെടുത്തിരുന്ന 19കാരൻ ആത്മഹത്യചെയ്ത നിലയിൽ. സേലം മേട്ടൂരിന് സമീപം കൂഴയ്യൂർ സ്വദേശിയായ എസ്. ധനുഷാണ് മരിച്ചത്. ഞായറാഴ്ച പരീക്ഷ നടക്കാനിരിക്കേയാണ് മരണം.
പരീക്ഷയിൽ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. കിടപ്പമുറിയിൽനിന്നാണ് ധനുഷിന്‍റെ മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പൊലീസിന്‍റെ നേതൃത്വത്തിൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തേ രണ്ടുതവണ ധനുഷ് നീറ്റ് എഴുതിയിരുന്നു. എന്നാൽ മെഡിക്കൽ പ്രവേശനം ലഭിച്ചില്ല. തുടർന്ന് മൂന്നാംതവണയും പരീക്ഷക്കായി അപേക്ഷിച്ചിരുന്നു. മേച്ചേരി എൻജിനീയറിങ് കോളജായിരുന്നു പരീക്ഷ സെന്‍റർ. രണ്ടുതവണ പരീക്ഷ എഴുതി പ്രവേശനം ലഭിക്കാതിരുന്നതോടെ ധനുഷിന് ഇത്തവണ വിജയിക്കുേമാ എന്ന പേടിയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ധനുഷ് മാസങ്ങളായി പരീക്ഷക്ക് കഠിനമായി പരിശ്രമിച്ചിരുന്നതായും പരീക്ഷ അടുത്തതോടെ പേടിയുണ്ടായിരുന്നതായും ധനുഷിന്‍റെ സുഹൃത്തും ബന്ധുവുമായ നിഷാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.