ഹൈദരാബാദ്: കർഷകരുടെ പ്രതിഷേധത്തെ രാഷ്ട്രീയ പ്രേരിതമെന്ന് ഒരിക്കലും വിളിച്ചിട്ടില്ലെന്ന് അമിത് ഷാ. ഗ്രേറ്റർ ഹൈദരാബാദ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ.
'കർഷകരുടെ പ്രതിഷേധത്തെ രാഷ്ട്രീയ പ്രേരിതമെന്ന് ഞാൻ ഒരിക്കലും വിളിച്ചിട്ടില്ല, തത്കാലം അങ്ങനെ വിളിക്കുന്നില്ല. ഒരു ജനാധിപത്യത്തിൽ, എല്ലാവർക്കും ഒരേ കാര്യത്തെക്കുറിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടായിരിക്കാനുള്ള അവകാശമുണ്ട്. മൂന്ന് നിയമങ്ങളും കർഷകർക്ക് പ്രയോജനകരമാണ്' -ഷാ പറഞ്ഞു.
അതേസമയം സമരം തീർക്കാൻ ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ നേരിട്ട് ഇടപെട്ടെങ്കിലും, ഷാ മുന്നോട്ടു വച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളിയിരുന്നു. കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിച്ചാൽ കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.
ബുറാഡിയിലെ സമരവേദിയിലേക്കു മാറാനായിരുന്നു സർക്കാറിന്‍റെ നിർദേശം. എന്നാൽ, വേദി മാറില്ലെന്നും ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ലെന്നും ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിക്കുകയായിരുന്നു.
പ്രധാനമായും പഞ്ചാബില്‍നിന്നുള്ള കര്‍ഷകരാണ് സിൻഖു ദേശീയ പാത ഉപരോധിച്ച് സമരം ചെയ്യുന്നത്. സമരവേദി മാറ്റില്ലെന്ന് ആദ്യം തന്നെ കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുമായും മറ്റു സംഘടനകളുടെ അഭിപ്രായവും ആരാഞ്ഞതിനു പിന്നാലെയാണ് അന്തിമതീരുമാനത്തിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കർഷകർ. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍നിന്ന് ഒരിഞ്ചു പിന്നോട്ടില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. കൂടുതൽ കർഷകർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നതോടെ ഡൽഹി ഹരിയാന അതിർത്തിയിൽ സുരക്ഷ ശക്തമാക്കി. കൂടുതൽ സുരക്ഷ സേനയെ അതിർത്തിയിലെ സിൻഖുവിൽ വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.