കോയമ്പത്തൂർ: നവജാതശിശുവിനെ 7500 രൂപക്ക് വിറ്റ സംഭവത്തിൽ നാലു പേർ പിടിയിൽ. കുട്ടിയെ വിൽപന നടത്തിയ തിരുപ്പൂർ കണ്ണംപാളയത്തെ തുണിമിൽ തൊഴിലാളികളായ നാഗപട്ടണം സ്വദേ ശികളായ ആനന്ദരാജ്-ഗുണശെൽവി ദമ്പതികളും കുട്ടിയെ വാങ്ങിയ തിരുപ്പൂർ അവിനാശിപാളയം ആർ. നാഗരാജ്-മണിമേഘല ദമ്പതികളുമാണ് പിടിയിലായത്. ഇവരെ ജില്ല ശിശുസംരക്ഷണ ഒാഫിസർ ആർ. സുന്ദർ ചോദ്യം ചെയ്തു.
ഗുണശെൽവിയുടെ സഹോദരിയും അവിവാഹിതയുമായ 27കാരിയാണ് കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ആൺകുഞ്ഞിന് ജൻമം നൽകിയത്. പ്രസവശേഷം മാതാവ് മരിച്ചു. ഭർത്താവെന്ന നിലയിൽ ആനന്ദരാജിെൻറ പേരാണ് ആശുപത്രി രജിസ്റ്ററിൽ ചേർത്തത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ പണമില്ലാത്തതിനാലാണ് ആനന്ദരാജും ഗുണശെൽവിയും ചേർന്ന് കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികൾക്ക് 7500 രൂപക്ക് വിറ്റത്. ചൈൽഡ്ലൈൻ അധികൃതർ സൂലൂർ പൊലീസിെൻറ സഹായത്തോടെ മോചിപ്പിച്ച കുഞ്ഞ് കോയമ്പത്തൂർ മെഡിക്കൽ കോളജാശുപത്രിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.