ന്യൂഡൽഹി: ജമ്മുകശ്മീരിൽ പുതിയ ഗവർണറെ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. പത്തു വർഷത്തിലേറെയായി ജമ്മുകശ്മീരിെല ഗവർണറായി തുടരുന്ന എൻ.എൻ വോറയെ മാറ്റാണ് ശ്രമം. മുൻ ആഭ്യന്തര സെക്രട്ടറിയും നിലവിലെ കൺട്രോളർ ആൻറ് ഒാഡിറ്റർ ജനറലുമായ രാജീവ് മെഹ്ർഷിയെ തൽസ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് വാർത്തകളുണ്ട്.
മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യസർക്കാർ രാജിവെച്ചതിനെ തുടർന്ന് ജമ്മുവിൽ ഗവർണർ ഭരണം ഏർപ്പെടുത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ 82 കാരനായ എൻ.എൻ വോററക്ക് കലാവധി നീട്ടി നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. കൂടാതെ സംസ്ഥാനത്ത് പുതിയ സർക്കാർ നീക്കത്തിന് വോറ മുൻകൈ എടുത്തില്ലെന്നും പ്രത്യേക സാഹചര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ അദ്ദേഹം വിമുഖത കാണിച്ചതായും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.