​ മൈ​സൂ​രു സെ​ന്‍റ്​ ഫി​ലോ​മി​നാ​സ്​ കോ​ള​ജ്​ 

യൂനിഫോം ഒഴിവാക്കിയിട്ടില്ലെന്ന്​ മൈസൂരു കോളജ്​ പ്രിൻസിപ്പൽ

ബം​ഗ​ളൂ​രു: മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ശി​രോ​വ​സ്ത്രം അ​നു​വ​ദി​ക്കാ​ൻ കോ​ള​ജി​ലെ യൂ​നി​ഫോം നി​ബ​ന്ധ​ന കോ​ള​ജ്​ അ​ധി​കൃ​ത​ർ ഒ​ഴി​വാ​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്ന്​ മൈ​സൂ​രു സെ​ന്‍റ്​ ഫി​ലോ​മി​നാ​സ്​ കോ​ള​ജ്​ പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ ഡി​സൂ​സ പ​റ​ഞ്ഞു. കോ​ള​ജി​ൽ യൂ​നി​ഫോം നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി​യെ​ന്ന ത​ര​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത സം​ബ​ന്ധി​ച്ച്​​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഹൈ​കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്​ സം​ബ​ന്ധി​ച്ച്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ വി​ദ്യാ​ർ​ഥി​നി​ക​ളെ അ​റി​യി​ച്ചെ​ങ്കി​ലും ശി​രോ​വ​സ്ത്രം ഒ​ഴി​വാ​ക്കി ക്ലാ​സി​ൽ ക​യ​റാ​നാ​വി​ല്ലെ​ന്ന്​ നാ​ല്​ മു​സ്​​ലിം വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും ഇ​തോ​ടെ മൈ​സൂ​രു ജി​ല്ല പ്രീ ​യൂ​നി​വേ​ഴ്​​സി​റ്റി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡി.​കെ. ശ്രീ​നി​വാ​സ മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ർ​ച്ച​യി​ൽ യൂ​നി​ഫോം നി​ബ​ന്ധ​ന ത​ന്നെ ഒ​ഴി​വാ​ക്കാ​ൻ കോ​ള​ജ്​ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​താ​യു​മാ​ണ്​ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്​ കോ​ള​ജ്​ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു.

Tags:    
News Summary - New twist in Karnataka hijab ban, Mysore college Principal says not revoked uniform yet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.