ബംഗളൂരു: ജനിച്ചുവീണ് മണിക്കൂറുകൾക്കുള്ളിൽ പെൺകുഞ്ഞിനെ ആശുപത്രിയിലെ ശുചിമുറിയുടെ ജനലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി. കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി സർക്കാർ ആശുപത്രിയിലാണ് അതിദാരുണ സംഭവം. ശനിയാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ആശുപത്രി ജീവനക്കാരൻ വെങ്കടേശപ്പയാണ് കുഞ്ഞിനെ കണ്ടത്. ഉടൻ ഡോക്ടർമാരെത്തി പരിശോധിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. കട്ടിയുള്ള നൂൽ ഉപയോഗിച്ച് ശുചിമുറിയുടെ ജനലിലോട് ചേർന്ന് കുഞ്ഞിനെ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും ചിക്കബെല്ലാപുര എസ്.പി ജി.കെ. മിഥുൻ കുമാറിെൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നതെന്നും മധ്യമേഖല റേഞ്ച് ഐ.ജി എം. ചന്ദ്രശേഖർ പറഞ്ഞു.
ഒരുദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിനെ രണ്ടു സ്ത്രീകൾ ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമായെന്നും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും എസ്.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു. ചിന്താമണി സർക്കാർ ആശുപത്രിയോട് ചേർന്നുള്ള ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗത്തിന് എതിർഭാഗത്തായുള്ള പ്രസവ വാർഡിലാണ് സംഭവം. വെള്ളിയാഴ്ച ആശുപത്രിയിൽ ആറു പ്രസവമാണ് നടന്നത്. ആറു കുഞ്ഞുങ്ങളും അവരുടെ അമ്മമാരും സുരക്ഷിതരാണ്.
മരിച്ച കുഞ്ഞിെൻറ പൊക്കിൾകൊടി ഉൾപ്പെടെ മുറിച്ചുമാറ്റിയിരുന്നില്ല. അതിനാൽ തന്നെ വീട്ടിൽവെച്ച് പ്രസവിച്ചതാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ജില്ല െഹൽത്ത് ഒാഫിസറിൽനിന്നും റിപ്പോർട്ട് തേടിയതായി ചിക്കബെല്ലാപുര ഡെപ്യൂട്ടി കമീഷണർ ആർ. ലത അറിയിച്ചു. ആരോഗ്യ മന്ത്രി ഡോ.കെ. സുധാകറിെൻറ നാടായ ചിക്കബെല്ലാപുരയിലാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.