ന്യൂഡൽഹി: തൻെറ രോഗാവസ്ഥയെകുറിച്ച് ചാനലുകൾ പുറത്തുവിട്ട വാർത്ത പച്ചക്കള്ളവും നിരുത്തരവാദപരവുമാണെന്ന് നടൻ അമിതാഭ് ബച്ചൻ. കോവിഡ് ബാധിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇദ്ദേഹം രോഗമുക്തനായതായി തെറ്റായ വാർത്ത നൽകിയതാണ് നടനെ ചൊടിപ്പിച്ചത്. ടൈംസ് നൗ ചാനലിൻെറ പ്രസ്തുത വാർത്ത ഉൾപ്പെടെ നൽകിയാണ് ട്വിറ്ററിൽ ബച്ചൻെറ പ്രതികരണം.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ബച്ചന് കോവിഡ് നെഗറ്റീവ് ആയതായാണ് ടൈംസ് നൗ, ന്യൂസ് 18 തുടങ്ങിയ ചാനലുകൾ വാർത്ത നൽകിയത്. അദ്ദേഹം പൂർണ രോഗമുക്തി നേടിയതായി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, 77കാരനായ താരം ഇക്കാര്യം രൂക്ഷമായ ഭാഷയിൽ നിഷേധിച്ചു.
.. this news is incorrect , irresponsible , fake and an incorrigible LIE !! https://t.co/uI2xIjMsUU
— Amitabh Bachchan (@SrBachchan) July 23, 2020
ജൂലൈ 11നാണ് താൻ കോവിഡ് പോസിറ്റീവ് ആയതായി ബച്ചൻ ട്വീറ്റ് ചെയ്തത്. പിന്നാലെ മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായിക്കും പേരക്കുട്ടിക്കും രോഗം സ്ഥിരീകരിച്ചു. ഇതേതുടർന്ന് ബൃഹൻ മുംബൈ കോർപ്പറേഷൻ (ബി.എം.സി) മുംബൈയിലെ ഇദ്ദേഹത്തിൻെറ വസതിയായ ജൽസ അടച്ചിട്ടു. ഇവിടെയുണ്ടായിരുന്ന 30 ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.