കായിക മന്ത്രാലയത്തിന് മനുഷ്യാവകാശ കമീഷന്റെ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: റെ​സ്‍ലി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യ​ട​ക്കം അ​ഞ്ച് കാ​യി​ക സം​ഘ​ട​ന​ക​ൾ​ക്ക് ലൈം​ഗി​കാ​തി​ക്ര​മ ആ​രോ​പ​ണ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സ​മി​തി ഇ​ല്ലെ​ന്ന റി​​പ്പോ​ർ​ട്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ന്ദ്ര കാ​യി​ക, യു​വ​ജ​ന മ​ന്ത്രാ​ല​യ​ത്തി​ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ നോ​ട്ടീ​സ് അ​യ​ച്ചു. സ്​​പോ​ർ​ട്സ് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (സാ​യി), ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡ് (ബി.​സി.​സി.​ഐ), റെ​സ്‍ലി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ തു​ട​ങ്ങി​യ കാ​യി​ക സം​ഘ​ട​ന​ക​ൾ​ക്കും നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. റെ​സ്‍ലി​ങ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്റും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ൻ സി​ങ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഗു​സ്തി താ​ര​ങ്ങ​ൾ ജ​ന്ത​ർ​മ​ന്ത​റി​ൽ സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്റെ ഇ​ട​പെ​ട​ൽ.

Tags:    
News Summary - NHRC issues notice to Sports Ministry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.