കൊൽക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ തെരഞ്ഞെടുപ്പാനന്തര അക്രമങ്ങളെപ്പറ്റി അന്വേഷിച്ച ദേശീയ മനുഷ്യാവകാശ കമീഷൻ (എൻ.എച്ച്.ആർ.സി) സമിതി കൽക്കട്ട ഹൈകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മുദ്രവെച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ട് ജൂലൈ രണ്ടിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ, ജസ്റ്റിസുമാരായ െഎ.പി. മുഖർജി, ഹരീഷ് ടാണ്ടൻ, സൗമെൻ സെൻ, സുബ്രത താലൂക്ക്ദർ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
സംസ്ഥാനത്തുണ്ടായ അക്രമങ്ങളെത്തുടർന്ന് ലഭിച്ച ഒരുകൂട്ടം പൊതുതാൽപര്യ ഹരജികൾ പരിഗണിച്ച് ജൂൺ 18നാണ് മനുഷ്യാവകാശ കമീഷനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. സാൾട്ട്ലേക്കിൽവെച്ച് മൂന്ന് ദിവസങ്ങളിലായാണ് സമിതി പരാതിക്കാരിൽനിന്ന് തെളിവെടുത്തത്. രാജീവ് ജെയ്നിെൻറ നേതൃത്വത്തിൽ സംഘം അക്രമമുണ്ടായ സ്ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.