ഐസാൾ: മിസോറമിൽ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസിൽ ദേശീയ അന്വേഷണ ഏജൻസി(എൻ.ഐ.എ) അന്വേഷണം ഊർജിതമാക്കി. ടിപ പോലീസ് സ്റ്റേഷൻ പരിധിയിലെ സോൺലിങിൽ വാഹനത്തിൽ നിന്ന് 1000 ഡിറ്റൊണേറ്ററുകളടക്കം 2421.12 കിലോ സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസിലാണ് അന്വേഷണം നടക്കുന്നത്.
സൈഹ ജില്ലയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെടുത്തത്. ഇന്ത്യൻ, മ്യാൻമർ നോട്ടുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ എന്നിവയും അന്വേഷണത്തിൽ കണ്ടെടുത്തിരുന്നു. ഇതേ തുടർന്ന് ഐസാൾ, ചമ്പായ്, കൊലാസിബ് തുടങ്ങി അഞ്ച് സ്ഥലങ്ങളിൽ എൻ.ഐ.എ അന്വേഷണം നടത്തി.
മ്യാൻമർ ആസ്ഥാനമായ ചിൻ നാഷണൽ ഫ്രണ്ട്(സി.എൻ.എഫ്) എന്ന സംഘടന ശേഖരിച്ച സ്ഫോടകവസ്തുക്കളാണിതെന്ന് എൻ.ഐ.എ വക്താവ് അറിയിച്ചു.
ഈ സംഭവത്തിൽ ജനുവരി 21നാണ് ടിപ പോലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.