1.1 ലക്ഷം കോടിയുടെ വായ്പ; കോവിഡ് ബാധിത മേഖലകള്‍ക്കായി പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് ബാധിത മേഖലകളുടെ പുനരുജ്ജീവനത്തിനായി പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 1.1 ലക്ഷം കോടിയുടെ വായ്പാ പദ്ധതി ഉള്‍പ്പെടെ എട്ടിന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. സാമ്പത്തിക, ആരോഗ്യ, വിനോദസഞ്ചാര മേഖലകള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

7.5 ശതമാനം പലിശനിരക്കില്‍ ആരോഗ്യമേഖലയില്‍ 100 കോടി വായ്പയായി അനുവദിക്കും. ക്രെഡിറ്റ് ഗ്യാരന്റി പദ്ധതിക്ക് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പരമാവധി 1.25 ലക്ഷം രൂപ വായ്പയായി നല്‍കും. വിനോദ സഞ്ചാര മേഖലയിലുള്ളവര്‍ക്ക് 10 ലക്ഷവും ടൂര്‍ ഗൈഡുമാര്‍ക്ക് ഒരു ലക്ഷവും വായ്പയായി ലഭ്യമാക്കും.

ആകെ 50,000 കോടിയാണ് ആരോഗ്യ മേഖലക്ക് ലഭ്യമാക്കുക. അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിച്ചു കഴിഞ്ഞാല്‍ ആദ്യ അഞ്ച് ലക്ഷം വിനോദസഞ്ചാരികള്‍ക്ക് വിസ ഫീസ് ഈടാക്കില്ല. ഇത് മാര്‍ച്ച് 31 വരെയോ ആദ്യ അഞ്ച് ലക്ഷം തികയും വരെയോ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Nirmala Sitharaman announces Rs 1.1 lakh crore loan guarantee scheme for Covid-hit sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.