പണപ്പെരുപ്പം നിലയന്ത്രിക്കുന്നത് കേന്ദ്ര സർക്കാറിന്റെ മുൻഗണനാവിഷയമല്ലെന്നും മറ്റു പലതും പരിഹരിക്കാനുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പണപ്പെരുപ്പം നിയന്ത്രിക്കൽ കേന്ദ്ര സർക്കാറന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും അവർ പറഞ്ഞു.
ഇന്ധനത്തിന്റെ എക്സൈസ് നികുതി കേന്ദ്രസർക്കാർ രണ്ടു തവണ കുറച്ചിട്ടും പല സംസ്ഥാനങ്ങളും അവരുടെ നികുതി വിഹിതം കുറക്കാനായില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇന്ധന വില കുറക്കാത്ത സംസ്ഥാനങ്ങളിൽ പണപ്പെരുപ്പം കൂടുതലാണെന്നും അവർ പറഞ്ഞു.
പണപ്പെരുപ്പം നിയന്ത്രിക്കൽ കേന്ദ്രസർക്കാറിന്റെ മുൻഗണനയിലുള്ള കാര്യമല്ലെന്ന് അവർ പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കലും സമ്പത്ത് എല്ലാവരിലുമെത്തിക്കലും ഇന്ത്യ വളർച്ചയുടെ പാതയിലാണെന്ന് ഉറപ്പിക്കലുമാണ് കേന്ദ്ര സർക്കാറിന്റെ ഇപ്പോഴത്തെ മുൻഗണനകളെന്ന് അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.