ഹരിത ട്രൈബ്യൂണൽ നിർദേശങ്ങൾ നിറ്റ ജലാറ്റിൻ നടപ്പാക്കിയില്ലെന്ന്​ മലിനീകരണ നിയന്ത്രണ ബോർഡ്

ചെ​ന്നൈ:  ദേ​ശീ​യ ഹ​രി​​ത ​ൈ​ട്ര​ബ്യൂ​ണ​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ബെ​ഞ്ചി​​​െൻറ ക​ർ​ശ​ന ഉ​പാ​ധി​ക​ൾ തൃ​ശൂ​ർ കാ​തി​ക്കു​ട​ത്തെ നി​റ്റ ജ​ലാ​റ്റി​ൻ ക​മ്പ​നി  ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്​ റി​പ്പോ​ർ​ട്ട്.  

ജ​സ്​​റ്റി​സ്​​ ശ​ശി​ധ​ര​ൻ ന​മ്പ്യാ​ർ,  വി​ദ​ഗ്ധ സ​മി​തി അം​ഗം ഡോ. ​പി.​എ​സ്. റാ​വു എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച്​ ഇൗ ​വ​ർ​ഷം ​ഫെ​ബ്രു​വ​രി​യി​ൽ പു​റ​പ്പെ​ടു​വി​ച്ച വി​ധി​യി​ൽ 25 ക​ർ​ശ​ന വ്യ​വ​സ്​​ഥ​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നു ക​മ്പ​നി​യോ​ട്​ നി​ർ​േ​ദ​ശി​ച്ചി​രു​ന്നു. 

ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സം​സ്​​ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട്​ ഓ​രോ മൂ​ന്നു​മാ​സ​വും റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഒ​രു​മാ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം സം​സ്​​ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡും പാ​ലി​ച്ചി​ല്ല. 

ക​മ്പ​നി​യി​ൽ​നി​ന്ന്​ ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക്​ ത​ള്ളു​ന്ന മ​ലി​ന ജ​ല​ത്തി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം കു​റ​ച്ച്​  കു​ടി​വെ​ള്ള ഉ​പ​യോ​ഗം ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​​ത്തു​മെ​ന്നു ബോ​ർ​ഡ്​ കോ​ട​തി​ക്ക്​ ഉ​റ​പ്പു​ന​ൽ​കി. മ​ലി​നീ​ക​ര​ണം സം​ബ​ന്ധി​ച്ച അ​ള​വു​കോ​ൽ ഉ​ട​ൻ  ഭേ​ദ​ഗ​തി ചെ​യ്യ​ണ​​മെ​ന്ന്​  കോ​ട​തി  മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

എ​ന്നാ​ൽ, പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ​ കോ​ട​തി നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം ഉ​​ണ്ടെ​ന്ന വാ​ദ​ത്തി​ലാ​ണ്​ നി​റ്റ ജ​ലാ​റ്റി​ൽ ക​മ്പ​നി അ​ധി​കൃ​ത​ർ. ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു​കൊ​ണ്ടു​ത​ന്നെ ഉ​പാ​ധി​ക​ൾ ന​ട​പ്പാ​ക്കി​യാ​ൽ മ​തി​യെ​ന്നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്. മേ​ൽ​ക്കോ​ട​തി​യി​ൽ​​നി​ന്ന്​ നി​രോ​ധ​ന ഉ​ത്ത​ര​വ്​ സ​മ്പാ​ദി​ക്കു​ന്ന​ത്​ ത​ട​യാ​നാ​ണ്​ കോ​ട​തി സ​മ​യ​ക്ര​മം വെ​ച്ച​ത്.

ക​മ്പ​നി​ക്കെ​തി​രെ പ​രാ​മ​ർ​ശ​ങ്ങ​ൾ
ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ അ​ടി​ത്ത​ട്ടി​ൽ ക​മ്പ​നി സ്​​ഥാ​പി​ച്ച മാ​ലി​ന്യ പൈ​പ്പു​ക​ൾ ജ​ല​നി​ര​പ്പി​ന് മു​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്തി സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. പു​ഴ​യി​ൽ​നി​ന്നെ​ടു​ക്കു​ന്ന വെ​ള്ള​ത്തി​​​െൻറ​യും പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന മാ​ലി​ന്യ​ത്തി​​​െൻറ​യും അ​ള​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ പൈ​പ്പു​ക​ളി​ൽ ഫ്ലോ ​മീ​റ്റ​റു​ക​ൾ സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. ഖ​ര–​ദ്ര​വ  മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള  വ​സ്​​തു​ക്ക​ളു​ടെ പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​ക​ൾ​ക്കാ​യി പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.  ഖ​ര മാ​ലി​ന്യ പ്ലാ​ൻ​റ്​ സ്​​ഥാ​പി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടി​ല്ല.ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം സം​ബ​ന്ധി​ച്ച് സം​സ്​​ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്  ഒ​രു മാ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്  ബെ​ഞ്ചി​ന് മു​മ്പാ​കെ വെ​ക്ക​ണം. 

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ക​ള്ളി​യ​മ്പാ​റ​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​സ്​​തു വാ​ട​ക​ക്കെ​ടു​ത്ത് ക​മ്പ​നി ത​ള്ളി​യ  മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യി​ട്ടി​ല്ല. (മൂ​ന്നു മാ​സ​ത്തി​ന​കം നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്). ക​മ്പ​നി​ക്കു​ള്ളി​ൽ  കു​ഴി​ച്ചി​ട്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടി​ല്ല. (ആ​റു മാ​സ​ത്തി​ന​കം നീ​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്).  മ​ലി​ന​ജ​ലം ത​ള്ളു​ന്ന​തി​​​െൻറ താ​ഴ​ത്തെ ഭാ​ഗ​ത്തു​നി​ന്ന്​ ക​മ്പ​നി​യി​ലേ​ക്ക്​ വെ​ള്ള​മെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല (ന​ദി​യു​ടെ മേ​ൽ​ഭാ​ഗ​ത്തു​​നി​ന്ന്​ വെ​ള്ള​മെ​ടു​ക്കു​ക​യും താ​ഴ്​​ഭാ​ഗ​ത്തേ​ക്ക്​ മാ​ലി​ന്യം പു​റ​ന്ത​ള്ളു​ക​യു​മാ​ണ്​ ചെ​യ്യു​ന്ന​ത്). 

Tags:    
News Summary - nita jalatine didn't follow the suggestion of green tribunals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.