ന്യൂഡൽഹി: ശനിയാഴ്ച ഡൽഹിയിലെത്തിയ ജനതാദൾ-യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്കുമാർ ഡൽഹിയിൽ വ്യത്യസ്ത റോളുകളിൽ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ആദ്യം കൂടിക്കാഴ്ച നടത്തിയ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ബഹുമാനാർഥം ഒരുക്കിയ അത്താഴ വിരുന്നിലും പെങ്കടുത്തു.
ബിഹാറിൽ വിശാല സഖ്യത്തിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയെ പിന്തുണച്ചതിനുമിടയിലായിരുന്നു നിതീഷിെൻറ ഡൽഹി യാത്ര. ഹൈദരാബാദ് ഹൗസിൽ ഒരുക്കിയ വിരുന്നിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിൽനിന്ന് പെങ്കടുത്ത ഏക നേതാവ് നിതീഷ്കുമാറാണ്. എല്ലാ മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു. സി.പി.എം നേതൃേയാഗത്തിൽ പെങ്കടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ എത്തിയെങ്കിലും വിരുന്നിന് പോയില്ല.
രാഹുൽ ഗാന്ധിയുമായി നേരത്തേ നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി. ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദിെൻറ മകനുമായ തേജസ്വി യാദവ് അഴിമതി ആരോപണം മുൻനിർത്തി രാജിവെക്കണമെന്ന താൽപര്യത്തിലാണ് നിതീഷ്കുമാർ. ഇതടക്കമുള്ള വിഷയങ്ങൾ രണ്ടു നേതാക്കളും സംസാരിച്ചു. തേജസ്വിയുടെ രാജിയെന്ന ആവശ്യത്തിൽ നിതീഷ് ഉറച്ചുനിന്നാൽ വിശാലസഖ്യത്തിെൻറ നിലനിൽപ് അപകടത്തിലാവും. തേജസ്വി പദവിയിൽ തുടരുന്നത് തെൻറ അഴിമതിവിരുദ്ധ പ്രതിച്ഛായയെ ബാധിക്കുമെന്ന് നിതീഷ് കരുതുന്നു.
ലാലുപ്രസാദിനെ കോൺഗ്രസ് പിന്തുണക്കുന്നതിൽ നിതീഷിന് അതൃപ്തിയുണ്ട്. ഉപരാഷ്ട്രപതി സ്ഥാനാർഥിയെ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ കോൺഗ്രസിെൻറ നേതൃത്വത്തിൽ വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് നിതീഷ് എത്തിയിരുന്നില്ല. അതേസമയം, ഉപരാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം നിൽക്കാൻ നിതീഷ് തീരുമാനിച്ചത് രാഹുലിെൻറ അഭ്യർഥന മാനിച്ചുകൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.