ചുവന്ന ബീക്കൻ ​ലൈറ്റ്​ ഉപയോഗിക്കുന്നതിന്​​ നിരോധനം

ന്യൂഡൽഹി:ചുവന്ന ബീക്കൻ ലൈറ്റിന് കേന്ദ്രസർക്കാർ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഉൾപ്പടെ ആർക്കും ഇനി ചുവന്ന ബീക്കൻ ലൈറ്റ് ഉപയോഗിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ യോഗത്തിലാണ് പുതിയ തീരുമാനം എടുത്തത്.

മെയ് ഒന്ന് മുതൽ തീരുമാനം നടപ്പിലാക്കി തുടങ്ങും. ബീക്കൻ ലൈറ്റുകൾ വി.െഎ.പികളുടെ അധികാര ചിഹ്നത്തിെൻറ  ഭാഗമായിട്ടാണ് ഉപയോഗിച്ചിരുന്നത്. മന്ത്രിസഭ തീരുമാനം വന്നയുടൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്വന്തം വാഹനത്തിലെ ബീക്കൻ ലൈറ്റ് അഴിച്ച് മാറ്റി.

ആംബുലൻസ്, അഗ്നിശമനസേന, പൊലീസ് വാഹനങ്ങൾ എന്നിവക്ക് നീല ബീക്കൻ ലൈറ്റുകൾ ഉപയോഗിക്കാമെന്ന് കേന്ദ്രസർക്കാറിെൻറ ഉത്തരവിലുണ്ട്.

Tags:    
News Summary - No Beacons (Lal Batti) For Ministers, Central Government Officers From May 1: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.