അവിശ്വാസ പ്രമേയം: പാർലമെൻറ്​ ഇന്നത്തേക്ക്​ പിരിഞ്ഞു

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ്​ പരിഗണിക്കാത്തതിനെ തുടർന്ന്​ ലോക്​സഭയിൽ പ്രതിപക്ഷ ബഹളം. ടി.ഡി.പി വൈ.എസ്​.ആർ കോൺഗ്രസ്​ അംഗങ്ങളാണ്​ ബഹളം വെച്ചത്​. തുടർന്ന്​ ലോക്​സഭ ​ഇന്നത്തേക്ക്​ പിരിഞ്ഞു. ആന്ധ്രക്ക്​​ പ്രത്യേക പദവി ആവശ്യ​പ്പെട്ട്​ ടി.ഡി.പി എം.പിമാർ ബഹളം തുടർന്നതോടെ ​ രാജ്യസഭയും ഇന്നത്തേക്ക്​ പിരിയുകയായിരുന്നു​.

ടി.ഡി.പി എം.പി തോട്ട നരസിംഹവും വൈ.എസ്​.ആർ കോൺഗ്രസ്​ എം.പി വൈ.വി സുബ്ബ റെഡ്​ഡിയുമാണ്​ അവിശ്വാസ പ്രമേയത്തിന്​ നോട്ടീസ്​ നൽകിയത്​. ഇരു പാർട്ടികളും ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​പ്പെട്ടാണ്​ സർക്കാറിനെതിരെ രംഗത്ത്​ വന്നത്​​. ആന്ധ്രക്ക്​ അവഗണന നേരിടുകയാണെന്ന്​ അറിയിച്ച്​ ടി.ഡി.പി നേരത്തെ എൻ.ഡി.എ വിട്ടിരുന്നു.

Tags:    
News Summary - No-confidence motion in Parliament-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.