മോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം ഇന്നും പരിഗണിച്ചേക്കില്ല

ന്യൂഡൽഹി: ടി.ഡി.പിയും വൈ.എസ്​.ആർ കോൺഗ്രസും കൊണ്ട് വന്ന അവിശ്വാസപ്രമേയ നോട്ടീസിൽ ഇന്നും വോ​െട്ടടുപ്പ്​ നടന്നേക്കില്ല. കാവേരി പ്രശ്നത്തിൽ അണ്ണാ ഡി.എം.കെയും ആന്ധ്ര പ്രദേശി​​​െൻറ പ്രത്യേക പദവിക്കായി തെലങ്കാന രാഷ്​ട്ര സമിതിയും പ്രതിഷേധം തുടരുമെന്നറിയിച്ചതിനാൽ വോ​െട്ടടുപ്പ്​ മാറ്റി വക്കാനാണ് സാധ്യത. ഇന്നത്തെ കാര്യപരിപാടികളിൽ അവിശ്വാസപ്രമേയം ഉൾപെടുത്താൻ വൈ.എസ്.ആർ കോൺഗ്രസ് കത്ത് നൽകുകയും നേതാക്കൾ സ്പീക്കർ സുമിത്ര മഹാജനുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ബഹളം ചൂണ്ടിക്കാട്ടി സ്‌പീക്കര്‍ കഴിഞ്ഞ നാലു ദിവസവും നോട്ടീസിന് 50 പേരുടെ പിന്തുണ ഉണ്ടോ എന്ന് പരിശോധിക്കാന്‍ വോട്ടെടുപ്പ് നടത്തിയിരുന്നില്ല. രാജ്യസഭയിലും ബഹളം തുടരുകയാണ്.  ഇറാഖിൽ ഇന്ത്യാക്കാർ കൊല്ലപ്പെട്ടതു സ്ഥിരീകരിക്കാൻ താമസിച്ചതും ബഹളത്തിന് കാരണമായേക്കാം.

Tags:    
News Summary - No Confident Motion In Parliament - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.