ത്രിപുരയിൽ പൗരത്വ പട്ടികയുടെ ആവശ്യമില്ല -ബിപ്ലവ് ദേവ്

അഗർത്തല: അസമിലേത് പോലെ ത്രിപുരയിൽ  പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേവ്. ഇവിടെ എല്ലാകാര്യങ്ങളും ക്രമത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് വിഷയം വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനാവും. അസമിനെ സംബന്ധിച്ച് ഇത് വലിയ കാര്യമല്ല. എന്നാൽ ചിലർ സാഹചര്യം മുതലെടുത്ത് ജനങ്ങളിൽ പരിഭ്രാന്തി പരത്തുകയാണെന്നും ബിപ്ലവ് ദേവ് പറഞ്ഞു. 

അതേസമയം,  അ​സ​മിൽ ദേ​ശീ​യ പൗ​ര​ത്വ​പ്പ​ട്ടി​കയിൽ നിന്ന് 40 ലക്ഷം പേരെയാണ് ഒഴിവാക്കിയത്.  ഇതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ രംഗത്തെത്തി.  ഈ വിഷയം ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി ലോക്സഭയിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു.

Tags:    
News Summary - No demand for NRC in Tripura, says CM Biplab Deb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.