ജയ്പൂർ: താടിയുള്ള വരന്‍മാർക്ക് സമുദായത്തിലെ പെൺകുട്ടികളെ വിവാഹം കഴിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാനിലെ കുമാവത്ത് സമുദായം. താടിനീട്ടിവളർത്തുന്നത് ഫാഷന്‍റെ ഭാഗമാകാം. എന്നാൽ വിവാഹത്തിൽ വരന്‍മാർ രാജാവിനെ പോലെയാണ് പരിഗണിക്കപ്പെടുന്നത്. അതിനാൽ ക്ലീന്‍ ഷേവ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് അവർ അറിയിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളെല്ലാം ലളിതമാക്കാനും സമുദായം തീരുമാനിച്ചിട്ടുണ്ട്. വിവാഹ ദിവസം വധു അണിയുന്ന സ്വർണം, വെള്ളി ആഭരണങ്ങൾക്കൊക്കെ എണ്ണം നിശ്ചയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട ഹൽദിയിൽ മഞ്ഞ തീമുണ്ടാവില്ല. വിവാഹത്തിനും മറ്റും വിളമ്പേണ്ട ഭക്ഷണ സാധനങ്ങളുടെ എണ്ണവും നിശ്ചയിക്കണമെന്ന പ്രമേയവും ഇവർ പാസ്സാക്കിയിട്ടുണ്ട്.
" ഇക്കാലത്ത് വിവാഹങ്ങൾ ആഡംബര ചടങ്ങുകളായി മാറിയിരിക്കുകയാണ്. ഇത് സമൂഹത്തിലെ ഇടത്തരം കൂടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമുള്ള സാമ്പത്തിക ബാധ്യതകളാണ് നൽകുന്നത്. അതിനാൽ വിവാഹങ്ങൾ ലളിതവും ആചാര അനുഷ്ഠാനങ്ങൾക്കനുസൃതവുമായി നടത്താന്‍ ഞങ്ങൾ തീരുമാനിക്കുകയായിരുന്നു" - സമുദായംഗമായ ലക്ഷ്മിനായർ പറഞ്ഞു.
സമുദായത്തിലെ 20000 ത്തോളം പേർ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നുണ്ടെന്നും അവരെല്ലാം യോഗത്തിൽ പാസാക്കിയ നിയമങ്ങൾ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.