ന്യൂയോർക്ക്: ഒരു തരത്തിലുള്ള ഭീകരപ്രവർത്തനവും ന്യായീകരിക്കാനാകില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ന്യൂയോർക്കിൽ നടന്ന ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷന്‍റെ (എസ്.സി.ഒ) വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് സുഷമയുടെ പ്രഖ്യാപനം. തീവ്രവാദത്തെ അതിന്‍റെ എല്ലാ രൂപങ്ങളെയും അർഥങ്ങളെയും ഉൾക്കൊണ്ടുതന്നെ അപലപിക്കുന്നുവെന്നും അവർ പറഞ്ഞു.
എസ്.സി.ഒ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് ഇന്ത്യ എല്ലാക്കാലവും പ്രാധാന്യം നൽകിയിട്ടുണ്ട്. രാജ്യങ്ങളും ജനങ്ങളും തമ്മിൽ വിശ്വാസവും സഹകരണവും ഉറപ്പാക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നും സുഷമ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനായി സുഷമ സ്വരാജ് ന്യൂയോർക്കിലാണ് ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.