ന്യൂഡൽഹി: കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിൽ നടക്കുന്ന ഷാങ്ഹായ് കോപറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇംറാൻ ഖാനുമായി മോദിയുടെ കൂടിക്കാഴ്ചയൊ ന്നും തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് വ്യക്തമാക്കിയത്.
ഇന്ത്യ-പാക് പ്രധാനമന്ത്രിമാർ കൂടിക്കാഴ്ച നടത്തിയാൽ അതിർത്തി കടന്നുള്ള ഭീകരവാദം ചർച്ചയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന് അഭിനന്ദനമറിയിച്ച് ഇംറാൻ ഖാൻ ഫോണിൽ വിളിച്ചപ്പോൾ ഈ പ്രതീക്ഷ വർധിക്കുകയും ചെയ്തിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇംറാൻ ഖാനെ ഇന്ത്യ ക്ഷണിച്ചിരുന്നില്ല. ഇതിലുള്ള അതൃപ്തി പാക് വിദേശമന്ത്രി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 2016ലെ ഉറി ഭീകരാക്രമണത്തിനു ശേഷമാണ് ഇന്ത്യ-പാക് ബന്ധം ഉലഞ്ഞത്.
റഷ്യ, ചൈന, കിർഗീസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡൻറുമാർ ചേർന്ന് 2001 മുതലാണ് എസ്.സി.ഒ ഉച്ചകോടി ആരംഭിച്ചത്. പാകിസ്താനൊപ്പം ഇന്ത്യക്കും 2017ലാണ് ഉച്ചകോടിയിൽ അംഗത്വം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.