അജ്മീർ: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകൾക്ക് മുമ്പ് രാജസ്ഥാനിലെ അജ്മീറിൽ സംഘടിപ്പിച്ച ശക്തിപ്രകടനം വൻപരാജയമായതായി ടൈംസ് ന്യൂസ് നെറ്റ്വർക്ക്. ശനിയാഴ്ചയാണ് ‘വിജയ് സങ്കൽപ് സഭ’ എന്നപേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും പെങ്കടുത്ത ബി.ജെ.പിയുടെ ശക്തിപ്രകടന സമ്മേളനം നടന്നത്. വസുന്ധര നയിച്ച രാജസ്ഥാൻ ഗൗരവ് യാത്രയുടെ സമാപനം കൂടിയായിരുന്നു ചടങ്ങ്.
എന്നാൽ, പ്രധാനമന്ത്രി വേദിയിൽ എത്തുന്നതുവരെ സദസ്സിലെ മുൻനിര കസേരകൾ കാലിയായി കിടന്നത് സംഘാടകർക്ക് വലിയ ക്ഷീണമായി. പിന്നിലിരുന്ന ആളുകളോട് മുന്നിൽ ഒഴിഞ്ഞുകിടക്കുന്ന കസേരയിലേക്ക് കയറിയിരിക്കാൻ നേതാക്കൾക്ക് മൈക്കിലൂടെ ആഹ്വാനം ചെയ്യേണ്ടിവന്നു. ഗ്രാമീണമേഖലയിലെ കർഷകർക്ക് സൗജന്യ വൈദ്യുതി നൽകുമെന്ന് രാജെ പ്രഖ്യാപിച്ചപ്പോഴും സദസ്സിൽനിന്നുണ്ടായ പ്രതികരണം നേതാക്കളിൽ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്. പ്രസംഗത്തിലുടനീളം പതിവുപല്ലവിയിൽ കോൺഗ്രസിനെ വിമർശിച്ച പ്രധാനമന്ത്രിക്കും സദസ്സിനെ ഇളക്കിമറിക്കാനായില്ല. പരിപാടിയിൽ പെങ്കടുത്ത ഗിർധർ സിങ് റാവത്തിെൻറ വാക്കുകളിൽ ബി.ജെ.പിക്ക് ഉൾക്കൊള്ളാൻ ഏറെയുണ്ട്: ‘‘ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പറയാറായിട്ടില്ല. 2013ലെ സ്ഥിതിയല്ല ഇപ്പോഴുള്ളത്.’’ ഡിസംബർ ഏഴിനാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.
ശനിയാഴ്ച 12.30ന് തീരുമാനിച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമീഷൻ ഉച്ചതിരിഞ്ഞ് മൂന്നുമണിക്കാക്കിയത് അജ്മീറിലെ പരിപാടി കാരണമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.